പ്രണയപകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം കഴിഞ്ഞ മാസം 28-ന് സുഹൃത്തിന്റെ കൂടെ പാനൂരില്‍നിന്ന് ബൈക്കില്‍ പോയിരുന്നു. ഇതുകണട് ശ്യാജിത് ഇവരെ പിന്തുടരുകയും കോഴിക്കോട് വെച്ച് ഇവരെ തടഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു.
സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്മു. ഈ സമയത്ത് വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞെന്നും ഇതേതുടര്‍ന്നാണ് കൊലപാതകം പദ്ധതിയിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ശ്യാംജിത്ത് ഭീകരസിനിമകളുടെയും സീരിയലുകളുടെയും ആരാധകനാണെന്നാണ് സൂചന. ‘അഞ്ചാംപാതിര’ എന്ന സിനിമ തന്നെ സ്വാധീനിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. ഇവര്‍ പിന്നീട് സോഷ്യല്‍മീഡിയയിലും സൗഹൃദം തുടര്‍ന്നു. പിന്നീട് വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായില്‍ എത്തിയിരുന്നു. പാനൂരില്‍ എത്തിയപ്പോഴാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിച്ച് മൊഴി നല്‍കി. കേസിലെ പ്രാധാന സാക്ഷിയാണ് ഇദ്ദേഹം.
അതേസമയം, വിഷ്ണുപ്രിയയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി. കഠാര, ചുറ്റിക, കയര്‍ എന്നിവയ്ക്ക് പുറമേ, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. കൊലനടത്താന്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വിഷ്ണുപ്രിയയോടെ സംസാരിച്ചുള്ള പരിചയത്തില്‍ സ്ഥലം കൃത്യമായി ഇയാള്‍ക്ക് അറിയാമായിരുന്നു.
സംഭവം ആരും കാണാത്തതു കൊണ്ടുതന്നെ പിടികൂടില്ലെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ ശാസ്ത്രായമായ തെളിവുകള്‍ പ്രതിയെ കുരുക്കുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതിയുടെ മൊഴി.
Leave a Reply