തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം

കുക്ക് ദ്വീപുകൾ

പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.

കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.

മക്കാവു

മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.

രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.

സമോവ

കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്‌ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.

ജോർദാൻ

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.

പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.

ഹോങ്കോങ്ങ്

പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.

ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ്‌ ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.

മൗറീഷ്യസ്

വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.

നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം

കുക്ക് ദ്വീപുകൾ

പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.

കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.

മക്കാവു

മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.

p>രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.