ന്യൂസ് ഡെസ്ക് മലയാളം യുകെ

മകനോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കാൻ നാട്ടിൽ നിന്ന് പ്രസ്റ്റണിലെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശി തട്ടാരടിയില്‍ വി ജെ വര്‍ഗീസ് (75) അന്തരിച്ചു. ഒന്നര മാസം മുമ്പാണ് വര്‍ഗീസ് ഭാര്യ മറിയക്കുട്ടിയ്ക്കൊപ്പം യുകെയില്‍ എത്തിയത്. പ്രസ്റ്റണിലെ ദിപിന്‍ വര്‍ഗീസിന്റെ പിതാവാണ് വിട വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് സ്‌ട്രോക്ക് സംഭവിച്ചതോടെയാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചിക്കന്‍ പോക്സും വയറു വേദനയും മൂലം ആശുപത്രിയിലാവുകയായിരുന്നു. കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിനിടെയാണ് രണ്ടു ദിവസം മുൻപ് സ്ട്രോക്ക് സംഭവിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഗീസ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ മറിയക്കുട്ടി ടീച്ചറായിരുന്നു. മക്കൾ: ദിപിൻ, ദീപ. മരുമക്കള്‍: ഷിജോ പടന്നമാക്കല്‍ (എരുമേലി), ടെസ്സാ മരിയ വര്‍ഗീസ്. കൊച്ചുമക്കള്‍: മിലു, മിലന്‍, മിലി, ശ്യാമിലി.

വിജെ വര്‍ഗീസിന്റെ  നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.