കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിൽ ഒത്തുതീർപ്പിനു​ വീണ്ടും നീക്കം. പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്​ത്രീയെ സ്വാധീനിക്കാൻ​ ശ്രമിക്കുന്ന മുതിർന്ന വൈദിക​​​െൻറ ഫോൺ ശബ്​ദരേഖ അവരുടെ ബന്ധുക്കൾ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കം 11 മിനിറ്റ്​ നീളുന്ന സംഭാഷണമാണ്​ പുറത്തുവന്നിരിക്കുന്നത്​. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട്​ മഠത്തിലെ സിസ്​റ്റർ അനുപമക്കാണ്​ വാഗ്​ദാനങ്ങൾ നൽകുന്നത്​. കേസ്​ ​ഒത്തുതീർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന്​ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ്​​ സി.എം.​െഎ സന്യാസി സമൂഹത്തിലെ മുതിർന്ന വൈദികനും മുൻ പ്രോവിൻഷ്യാലുമായ ഫാദര്‍ ജയിംസ് എര്‍ത്തയിലി​​​െൻറ സംഭാഷണം പുറത്തുവിട്ടതെന്ന്​ അനുപമയു​െട ബന്ധുക്കൾ പറയുന്നു.

അനുനയനീക്കങ്ങൾക്ക്​ കൂടുതൽ സമയം നൽകാനായി പൊലീസ്​ അന്വേഷണം വൈകിപ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ്​ പരാതി പിൻവലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സംഭാഷണം പുറത്തുവന്നത്​. ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന്​ അറിയാമ​േ​ല്ലാ’’യെന്ന്​ പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക്​ തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ ​പറയുന്നത്​ ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേ​ര​േത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച്​ സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച്​ സുരക്ഷിതമായി അങ്ങോട്ട്​​ മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു​ കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.

നിങ്ങളുടെ സന്യാസിനി സഭയു​െട ഭാഗമായി ആ​ന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്​. ​വേറെ എവിടെയെങ്കിലും  പോയാൽ പ്രശ്​നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ്​ പറയുന്നത്​. നിങ്ങൾ പോസ്​റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന്​ പറഞ്ഞിട്ടുണ്ട്​. എന്നോട്​ ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത്​ കേട്ടു​. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതി​േൻറതായ സമയമുണ്ടല്ലോ. സ്വത​ന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച്​ മുന്നോട്ടുപോകാനാകും.

എതെങ്കിലും തരത്തിൽ ​പിൻമാറിയാൽ ഇതൊക്കെ നടക്കും. വെറുതെ വിടാനല്ല. ഒരു അരിശം വന്നപ്പോൾ കിണറ്റിൽചാടി, അവിടെ കിടന്ന്​ എഴുതവണ​ അരിശ​െപ്പട്ടിട്ടും തിരിച്ച്​ കയറാനാകില്ലെന്നല്ലേ പഴഞ്ചൊല്ല്​’’ -എന്നും ഒാർമിപ്പിക്കുന്നുണ്ട്​. എന്നാൽ, കേസ്​ പിൻവലിക്കില്ലെന്നും ശക്തമായിട്ട്​​ ആയിട്ട്​ നിൽക്കുകയാണെന്നുമായിരുന്നു കന്യാസ്​ത്രീയുടെ പ്രതികരണം. ഒരാളു​െട ജീവിത​ംെവച്ച്​ കളിക്കില്ലെന്നും ഇവർ പറയുന്നു.

അതേസമയം, വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും ഫാ. ജയിംസ് ഏർത്തയില്‍ അറിയിച്ചു. സി.എം.ഐ സഭയിലെ മുൻ പ്രോവിൻഷ്യാലും രാഷ്​ട്രദീപികയുടെ മുൻ ചെയർമാനുമാണ് ഫാദര്‍ ജയിംസ് എര്‍ത്തയിൽ​. വാഗ്ദാനങ്ങളിൽ വീഴില്ലെന്നും കന്യാസ്ത്രീ മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും സിസ്​റ്റർ അനുപമയുടെ പിതാവ് വർഗീസും മാധ്യമങ്ങ​േളാട്​ പറഞ്ഞു. ശബ്​ദരേഖ തെളിവായി പൊലീസിന്​ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കേള്‍ക്കാം

ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ല –ജലന്ധർ രൂപത
േകാ​ട്ട​യം: ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​ക്ക​ലി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ ആ​രെ​യും ഒ​ത്തു​തീ​ർ​പ്പി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ജ​ല​ന്ധ​ർ രൂ​പ​ത. ഇ​ത്ത​ര​ത്തി​ൽ ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ല. ക​ന്യാ​സ്​​ത്രീ​യു​മാ​യി സം​സാ​രി​ച്ച വൈ​ദി​ക​ന്​ രൂ​പ​ത​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കേ​സ്​ നി​യ​മ​ത്തി​​െൻറ വ​ഴി​യി​ലൂ​െ​ട ത​ന്നെ മു​ന്നോ​ട്ട്​ പോ​ക​ണ​മെ​ന്നാ​ണ്​ സ​ഭ​യു​െ​ട നി​ല​പാ​ടെ​ന്നും രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ്​ സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ഞ്ഞു.

വൈദികനെതിരെ കേസെടുക്കും
കോ​ട്ട​യം: ജ​ല​ന്ധ​ർ ബി​ഷ​പ്പി​നെ​തി​രെ​യു​ള്ള പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി​യ വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​േ​ത്ത​ക്കും. വൈ​ദി​ക​ൻ ഫോ​ണി​ൽ സം​സാ​രി​ച്ച സി​സ്​​റ്റ​ർ അ​നു​പ​മ​യു​ടെ മൊ​ഴി ഞാ​യ​റാ​ഴ്​​ച അ​​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി. സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ച ഇ​വ​ർ ഭൂ​മി​യ​ട​ക്കം വാ​ഗ്ദാ​നം ചെ​യ്​​ത്​ മോ​നി​പ്പ​ള്ളി കു​ര്യ​നാ​ട്​ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ജ​യിം​സ്​ എ​ർ​ത്ത​യി​ലാ​ണ്​ ഫോ​ണി​ൽ സം​സാ​രി​ച്ച​തെ​ന്നാ​ണ്​ ഇ​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​. ഫോ​ൺ ന​മ്പ​ർ അ​ട​ക്കം വി​വ​ര​ങ്ങ​ളും കൈ​മാ​റി. ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്നും കോ​ട​തി അ​നു​മ​തി ന​ല്‍കി​യാ​ല്‍ വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു.