ചെറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നും. വരാപ്പുഴ മുട്ടിനകം നടുവത്തുശേരിൽ ശീതൾ (29) ആണ് മരിച്ചത്. പ്രണയ കലഹമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ പത്തരയോടെയാണ് സംഭവം.
ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതെത്തുടര്‍ന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് ശീതശിനോട് പറഞ്ഞു. ശീതള്‍ കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുമെന്നുമാണ് മൊഴി.
ചെറായി ബിച്ചിനു സമീപം പി.എസ്.സി കോച്ചിങ് ക്ലാസിനു വന്ന യുവതി യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു. ബീച്ചിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. അതിനിടെ, നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ഒാടി രക്ഷപ്പെട്ടു. ബീച്ചിൽ നിന്ന് കുത്തേറ്റ യുവതി തൊട്ടടുത്ത റോഡിലെത്തി സമീപത്തെ റിസോർട്ടിൽ ചെന്ന് തനിക്കു കുത്തേറ്റുവെന്ന് അറിയിക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave a Reply