ട്രിനിഡാഡ് ആന്റ് ടുബാഗോ: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലാകില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നിലവില്‍ ലാറയുടെ പേരിലാണ്.

‘സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ട്. ‘

ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്കാണ് 400 എന്ന നമ്പര്‍ മറികടക്കാന്‍ കഴിയുകയെന്നും ലാറ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്‌ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍.

സ്വന്തം ദിവസത്തില്‍ രോഹിത് ശര്‍മ്മയിലും എനിക്ക് പ്രതീക്ഷയുണ്ട്.

2004 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റില്‍ ആദ്യമായി 400 റണ്‍സ് സ്‌കോര്‍ ചെയ്തത്. ട്രിപ്പിള്‍ സെഞ്ച്വറികള്‍ അതിന് ശേഷം വീണ്ടും ടെസ്റ്റില്‍ സംഭവിച്ചെങ്കിലും 400 ലേക്കെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.