ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് ഡയറ്റ് സ്റ്റേപ്പിളുകളായ വൈറ്റ് ബ്രെഡ്, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവ വ്യക്തികളെ അകാല മരണത്തിലേക്ക് നയിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാന ഭക്ഷണങ്ങൾ അപകടകാരികൾ എന്ന് മുന്നറിയിപ്പ്. വെളുത്ത റൊട്ടി, വെണ്ണ, ജാം, ഫ്രൂട്ട് ജ്യൂസ്, ചോക്ലേറ്റ് എന്നിവയാണ് പ്രധാന അപകടകാരികൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ബ്രിട്ടീഷ് ഡയറ്റ്’ മാരക രോഗങ്ങൾക്ക് വഴി വെക്കുമെന്ന് വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചസാര മധുരമുള്ള പാനീയങ്ങൾ, ടേബിൾ പഞ്ചസാര എന്നിവയും അവയിൽ ഉൾപ്പെടുന്നു. അത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന കലോറിയും കൊഴുപ്പും പഞ്ചസാരയും കാണപ്പെടുന്നുവെന്നും ഫൈബർ പോലെയുള്ള ആവശ്യ വസ്തുക്കൾ കുറവാണെന്നും , ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. യുകെയിലെ 116,806 വ്യക്തികളുടെ ഡാറ്റ അവർ വിശകലനം ചെയ്ത് ശരാശരി 4.9 വർഷം കണക്കിലെടുത്താണ് പഠനം നടന്നത്. ഈ സമയത്ത്, 4,245 പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തിട്ടുണ്ട് അതിൽ 838 എണ്ണം മാരകമാണ്.

ഫാറ്റി, പഞ്ചസാര എന്നിവ ഉൾക്കൊള്ളുന്ന രണ്ട് വ്യത്യസ്ത ഭക്ഷണരീതികൾ, ഹൃദ്രോഗത്തിലേയ്ക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. ബി‌എം‌സി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ പാറ്റേണുകളിൽ ഭക്ഷണ ശീലമുള്ള 40 ശതമാനം പേരുടെയും ആരോഗ്യം അപകടത്തിലാണെന്ന് പഠനത്തിൽ ഭാഗമായ ഡോ. കാർമെൻ പിയേർനാസ് പറയുന്നു : ” ഭക്ഷണത്തേക്കാൾ ഭക്ഷണത്തിലെ പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും സാധാരണമായ നിർദ്ദേശങ്ങൾ, ഇത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ബ്രിട്ടനിൽ സാധാരണയായി കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ അപകടം തിരിച്ചറിയാൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുന്നു, ഈ ഭക്ഷണ പാനീയങ്ങൾ ഹൃദ്രോഗവും മരണനിരക്കും വർദ്ധിപ്പിക്കുന്നു.