സഹോദരീപുത്രി,, അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി വിജയമുറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കമല ഹാരിസ് ബാലു അങ്കിള്‍ എന്ന് വിളിക്കുന്ന അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമേരിക്കയുടെ ഭാവി, ജോ ബൈഡന്‍റെയും കമലയുടെയും സുരക്ഷിതകരങ്ങളിലാണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞ കാണാന്‍ കമലയുടെ അമ്മാവനും മറ്റ് കുടുംബാംഗങ്ങളും അടുത്തമാസം യു.എസിലേക്ക് തിരിക്കും.

കമല ഹാരിസ് അമ്മ ശ്യാമളയെപ്പോലെ കരുത്തുറ്റ വനിതയാണെന്ന് അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമ്മയെപ്പോലെ കമലയുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഇടംനേടുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ് കമല. ജോ ബൈഡനും കമലയും ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടുദിവസം മുന്‍പ് കമലയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രംപിന്‍റെ ഭരണം ദുരന്തമായിരുന്നു. അമേരിക്ക ഇപ്പോള്‍ സുരക്ഷിതകരങ്ങളിലാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2017ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കമലയെ ഒടുവില്‍ കണ്ടത്. വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ താനും സഹോദരിയും കുടുംബാംഗങ്ങളുെമല്ലാം അടുത്തമാസം യു.എസിലേക്ക് പോകും. 2021 ജനുവരി 20ന് ആണ് സത്യപ്രതിജ്ഞ. ബാലചന്ദ്രന്‍റെ മകള്‍ മേരിലാ‍ന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്.