പുതിയ കാർ വാങ്ങി വരും വഴി അപകടമുണ്ടാകുന്നതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ കാർ ഓടിച്ച് പരിചയം ഇല്ലാത്തതിനാലാണ് പല അപകടങ്ങളും സംഭവിക്കാൻ കാരണം. അത്തരമൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുതിയ ടാറ്റ ടിയാഗോയുടെ താക്കോൽ വാങ്ങി ഷോറൂമിൽ നിന്നു ഇറക്കുന്പോൾ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഹൈദരാബാദിലുള്ള ടാറ്റ മോട്ടോഴ്സ് ഷോറൂമിലാണ് അപകടം. രണ്ടു നിലകളുള്ള ഷോറൂമിന്റെ മുകളിലത്തെ നിലയിൽവച്ചാണ് ഉപയോക്താവിന് കാർ കൈമാറുന്നത്.
ഷോറൂമിന്റെ ഒന്നാം നിലയിൽ സെയിൽ എക്സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ്വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു.
ഷോറും മാനേജരുടെയായിരുന്നു ഈ കാർ. അപകടത്തിൽ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Leave a Reply