ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുമായുള്ള മകൻ്റെ രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇർഫാൻ വീഡിയോ പുറത്ത്. റോഡ് സേഫ്റ്റി ടി-20 സീരീസിനായി എത്തിയ സച്ചിൻ ടീമിൽ ഒപ്പമുണ്ടായിരുന്ന ഇർഫാൻ്റെ മകൻ ഇമ്രാനുമായി സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘സൂപ്പര്‍ ഹീറോ മോഡ് ഓണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇർഫാൻ വീഡിയോ പങ്കുവച്ചത്. ആദ്യം സച്ചിനൊപ്പം ഉയരം പരിശോധിക്കുന്ന ഇമ്രാൻ തനിക്കാണ് പൊക്കം കൂടുതൽ എന്ന് പറയുന്നു. പിന്നീട് സച്ചിനെ തൻ്റെ മസിൽ കാട്ടിക്കൊടുക്കുന്നു. പിന്നാലെ സച്ചിനുമായി മുന്നൂ വയസുകാരന്‍ ഇമ്രാൻ ബോക്സിംഗും നടത്തുന്നുണ്ട്.

റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെയാണ് ഇന്ത്യ തോല്പിച്ചത്. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരെ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്‌സിനെ ജയിക്കാൻ സഹായിച്ചത് വീരുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. സച്ചിൻ, സെവാഗ്, ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മുനാഫ് പട്ടേൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങി.

ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ