20 കിലോ ഗ്രാം ഭാരം വരുന്ന ഭീമൻ പെരുമ്പാമ്പിനെ സാഹസികമായി കീഴടക്കി വീട്ടമ്മ. കൊച്ചിക്കാരിയായ വിദ്യ രാജു എന്ന വീട്ടമ്മയാണ് ജീവനുള്ള പെരുമ്പാമ്പിനെ കൈക്കൊണ്ട് പിടിച്ച് ചാക്കിലിടുന്നത്. വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.

റോഡരികിൽ കണ്ടെത്തിയ പെരുമ്പാമ്പിനെയാണ് നാല് നേവി ഉദ്യോഗസ്ഥർ‌ക്കൊപ്പം വിദ്യ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടികൂടി. ഇതോടെ വിദ്യ പാമ്പിന്റെ തല കൈക്കലാക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരിന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിലേക്ക് മാറ്റുന്നതുമായിരുന്നു വീഡിയോ. കൊച്ചിയിലെ മുതിർന്ന നേവി ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് ബിഹാർ സ്വദേശിയായ വിദ്യ.

പിടികൂടിയ പാമ്പിന്റെ വാൽ ആദ്യം ചാക്കിലേക്ക് താഴ്ത്തുകയും പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിലേക്ക് എത്തിച്ച ശേഷം പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോ​ഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ