തൃശ്ശൂര്‍ : തൃശ്ശൂര്‍ മുരിങ്ങൂരില്‍ കിണറുകളിലെ വെള്ളത്തിന് മദ്യത്തിന്റെ ഗന്ധവും നിറം മാറ്റവും. മുരിങ്ങൂര്‍ കെ.കെ നഗറിലെ കിണറുകളിലാണ് വെള്ളത്തിനാണ് നിറംമാറ്റം.

സമീപത്തു പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ കമ്പനിയില്‍ നിന്നും മാലിന്യം ഉറവകളില്‍ കലര്‍ന്ന് ഒലിച്ചെത്തിയതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒരു മാസം മുന്‍പ് കിണര്‍ വെള്ളത്തിലെ നിറത്തിനും മണത്തിനും മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നുവെങ്കിലും മാറ്റമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചായത്ത് അംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് കൊരട്ടി കിന്‍ഫ്രയിലെ ലാബില്‍ പരിശോധയ്ക്ക് നല്‍കിയിരുന്നു. പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെയും നിക്കോളിന്റെയും അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. പത്തിലേറെ കിണറുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.