ടോം ജോസ് തടിയംപാട്
അനുവിനുവേണ്ടി വയനാട് എം പി രാഹുൽ ഗാന്ധി ഇടപെട്ടു ബോഡി , നാട്ടിൽകൊണ്ടുപോകാൻ എംബസി പണം അനുവദിച്ചു. ലിവർപൂൾ സമൂഹം അനുവിന് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു വിടനൽകി
ഫെബ്രുവരി മാസം 12 നു മാഞ്ചസ്‌റ്റെർ ഹോസ്പിറ്റലിൽ അന്തരിച്ച വയനാട് കാട്ടിക്കുളം സ്വാദേശി അനു മാർട്ടിന്റെ മൃതശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനു വേണ്ടി വരുന്ന ചിലവുകൾ മുഴുവൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കാമെന്നു അനുവിന്റെ ഭർത്താവ് മാർട്ടിൻ വി ജോർജിനെ എംബസി അറിയിച്ചു .
അനു മരിച്ച ഉടൻ തന്നെ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്‌മാനുമായി ബന്ധപ്പെട്ടു ഫോൺ നമ്പർ സംഘടിപ്പിച്ചു വയനാട് എം എൽ എ, ടി സിദ്ദിക്കുമായി ബന്ധപ്പെടുകയും സിദ്ദിഖ് മാർട്ടിനെ വിളിച്ചു സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു .പിന്നീട് മാർട്ടിൻ എംബസിക്കു അയച്ച മെയിൽ ലണ്ടനിലെ പ്രവാസി കോൺഗ്രെസ് നേതാവ് ഡോ. ജോഷി ജോസിനു അയച്ചു കൊടുക്കുകയും അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി ടി ബൽറാമിന് അത് അയച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഹുൽഗാന്ധിയുടെ ഓഫീസിൽ നിന്നും എംബസിക്കു അനുവിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് നിർദേശിച്ചു കൊണ്ട് ലെറ്റർ അയക്കുകയും ചെയ്തു ,അതിനു ശേഷം എംബസി മാർട്ടിനുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുകയും പണം അനുവദിക്കുകയുമാണ് ചെയ്തത് .രാഹുൽ ഗാന്ധിയുടെ ലെറ്റർ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .
മാർട്ടിന് ഈ വിഷമഘട്ടത്തിൽ ലെറ്റർ തയാറാക്കാനും മറ്റുസഹായങ്ങൾ നൽകുന്നതിനും മുൻപന്തിയിൽ നിന്നത് യുക്മ , ലിമ , ലിംകാ എന്നീ സംഘടനകളാണ് .നോർക്കയും ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു എംബസിക്കു ലെറ്റർ അയച്ചിരുന്നു .
അനുവിന്റെ മുതശരീരം ഇന്നു ലെതർലൻഡ് ഔർ ലേഡി ഓഫ് ക്വീൻ ഓഫ് പീസ് പള്ളിയിൽ വച്ച് (22- 02-2023) അന്തിമ ഉപചാരം അർപ്പിച്ചു. ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലിന്റെ നേതൃതത്തിൽ 6 അംഗ വൈദിക സംഘം ചടങ്ങുകൾക്കു നേതൃത്വം കൊടുത്തു വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ചടങ്ങുകൾ 7 മണിക്ക് അവസാനിച്ചു . ചടങ്ങിന് നന്ദി അറിയിച്ചു കൊണ്ട് മാർട്ടിന്റെ കസിൻ സുനിൽ മാത്യു സംസാരിച്ചു സുനിലിന്റെ സംസാരത്തിൽ അനുവും മാർട്ടിനും കഴിഞ്ഞ മൂന്നുവർഷമായി .
അനുഭവിച്ച വേദനകൾ വിവരിച്ചിരുന്നു വലിയ ഒരുകൂട്ടം മലയാളികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, ലിവർപൂൾ മലയാളി അസോസിയേഷൻ,(ലിമ ) , യുക്മ , ലിംകാ ലിവർപൂൾ ക്നാനായ സമൂഹം എന്നിവർക്ക് വേണ്ടി ഭാരവാഹികൾ റീത്തുകൾ സമർപ്പിച്ചു.മൃതദേഹത്തെ ആദരിച്ചു
അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് ശ്രീ വി.പി ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.
കഴിഞ്ഞ മൂന്നു വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു . അനുവിന്റെ ചികിത്സയ്ക്കുവേണ്ടി ഒരു വലിയ തുക മാതാപിതാക്കൾ മുടക്കി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റു വളരെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അനുവിന്റെ കുടുംബം എംബസിയുടെ ഈ സഹായം കുടുംബത്തിന് ഒരു വലിയ അനുഗ്രഹമായി മാറി .
അനു മാർട്ടിൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ആഞ്ജലീന (7) ഇസബെല്ല (3) ഇരുവരും നാട്ടിലാണ് . മൂന്ന് മാസങ്ങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ് നേഴ്സായി ലിവർപൂളിലെത്തി ച്ചേർന്നത്. മാർട്ടിന് ഒട്ടേറെ കടമ്പകൾ കടന്നുപോയെങ്കിൽ മാത്രമേ ജോലി സ്ഥിരപ്പെട്ടു മുൻപോട്ടു പോകാൻ കഴിയു .
മാർട്ടിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ ,ലിമ ,ലിംകാ ,എന്നി സംഘടനയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.
അനു ലിവർപൂളിൽ എത്തിയത്, മൂന്നു മാസം മുൻപ് നാട്ടിൽനിന്നും ലിവർപൂളിൽ എത്തിയ മാർട്ടിനെ കാണുന്നതിന് വേണ്ടിയാണു. ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം എന്നാണ് അനു മാർട്ടിനോട് പറഞ്ഞത് . ബ്രിട്ടനിലെ ചികിത്സയിൽ വലിയ പ്രതീക്ഷയും അനുവിനുണ്ടായിരുന്നു ആ പ്രതീക്ഷയും തകർന്നു അനു ഈ ലോകത്തോട് വിടപറയുകയായിരുന്നു.
അനു ലിവർപൂളിലെ വീട്ടിൽ എത്തിയപ്പോൾ തന്നെ അസുഖം മൂർച്ഛിക്കുകയും പിന്നീട് മാഞ്ചസ്റ്റെർ ആശുപത്രിയിൽ എത്തി ഈ ലോകത്തോട് വിട പറയുകയായിരുന്നു. അനുവിന്റെ ബോഡി വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Leave a Reply