ബേസില്‍ ജോസഫ്

കൊഞ്ച് ഏതു രീതിയിൽ ഉണ്ടാക്കിയാലും പ്രായ ഭേദമെന്യ ഏവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഇന്ന് വീക്ക്ഏൻഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത് .

ചേരുവകൾ

കൊഞ്ച് -21 എണ്ണം

കാശ്മീരി ചില്ലി പൌഡർ – 3 ടീസ്പൂണ്‍

കുരുമുളകുപൊടി- 1 ടീസ്പൂണ്‍

മഞ്ഞൾപൊടി -1/4 ടീസ്പൂൺ

ഉപ്പ്- 1/2 ടീസ്പൂണ്‍

വിനാഗിരി- 1 ടീസ്പൂൺ

കോര്‍ക്കാനുള്ള കമ്പ് -7 എണ്ണം (കബാബ് സ്റ്റിക് )

നാരങ്ങാ വെഡ്ജ്സ് -2 എണ്ണം

മല്ലിയില -അല്പം ചെറുതായി അരിഞ്ഞത് (ഗാര്ണിഷിന് )

പാചകം ചെയ്യുന്ന വിധം

കൊഞ്ചിന്റെ തലമാത്രം നീക്കം ചെയ്ത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. കാശ്മീരി ചില്ലി പൗഡർ ,കുരുമുളക് പൊടി മഞ്ഞൾപൊടി എന്നിവ വിനാഗിരിയും ഉപ്പും കൂട്ടി കുഴച്ച് കട്ടിയായ കൂട്ട് തയ്യാറാക്കുക. ഇത് ഓരോന്നിലും നന്നായി പുരട്ടുക. മൂന്നെണ്ണം വീതം ഓരോ കമ്പിലും കോര്‍ത്ത് ഒരു മണിക്കൂറോളം വെക്കുക. ഇത് നേരിട്ട് കമ്പോടെ കനലിൽ ചുട്ട് രണ്ടുപുറവും വേവിച്ചെടുക്കാം. അല്ലെങ്കില്‍ ഓവൻ ചൂടാക്കി 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം. മല്ലിയില കൊണ്ട് ഗാര്ണിഷ് ചെയ്ത് നാരങ്ങാ വെഡ്ജ്സ് സൈഡിൽ വച്ച് ചൂടോടെ വിളമ്പുക.