ബേസില്‍ ജോസഫ്
ചേരുവകള്‍

പനീര്‍ -100 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ചു പൊടിച്ചത് )
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ഇഞ്ചി -1 ടീസ്പൂണ്‍ ചതച്ചത്
വെളുത്തുള്ളി -1 ടീസ്പൂണ്‍ ചതച്ചത്
പച്ചമുളക് -1 ടീസ്പൂണ്‍ ചതച്ചത്
മല്ലിയില – 25 ഗ്രാം അരിഞ്ഞത്
ഷുഗര്‍ – 1 ടീസ്പൂണ്‍
കശുവണ്ടി – 25 ഗ്രാം നന്നായി നുറുക്കിയത്
കിസ്മിസ് – 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത് 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കോണ്‍ ഫ്ളോര്‍ – 50 ഗ്രാം
ഓയില്‍ -വറക്കുവാനാവശ്യത്തിന്

ഒരു ബൗളില്‍ കോണ്‍ ഫ്ളോര്‍ ഒഴികെയുള്ള ചേരുവകള്‍ നന്നായി കുഴച്ചു ബോളുകളായി ഉരുട്ടിയെടുക്കുക. ഈ ബോളുകള്‍ കോണ്‍ ഫ്േളാറില്‍ ഉരുട്ടിയെടുത്തു ചൂടായ എണ്ണയില്‍ ബ്രൗണ്‍ കളറായി വറത്തുകോരുക.

ഗ്രേവിക്ക് ആവശ്യമുള്ള ചേരുവകള്‍

സബോള – 2 എണ്ണം ചെറുതായി അരിഞ്ഞത്
കശുവണ്ടി – 50 ഗ്രാം
തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഗരംമസാല-1/2 ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് – 2 എണ്ണം
ഫ്രഷ് ക്രീം -50 ml
ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേയ്ക്ക് സബോള ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി കുക്ക് ചെയ്തു തണുത്ത ശേഷം ഒരു മിക്‌സിയില്‍ അരച്ചെടുക്കുക. പാലില്‍ കുതിര്‍ത്ത കശുവണ്ടിയും അരച്ചെടുത്തു മാറ്റി വയ്ക്കുക. അതേ പാനില്‍ അരപ്പ് ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചെടുത്തു മാറ്റി വച്ചിരിക്കുന്ന കശുവണ്ടി ചേര്‍ത്ത് ഇളക്കിത്തിളപ്പിക്കുക. ഇപ്പോള്‍ ആവശ്യത്തിന് ഉപ്പും ഗരംമസാലയും ചേര്‍ക്കുക. നന്നായി തിളച്ചു കഴിഞ്ഞാല്‍ ക്രീം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി തിളപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക. ഈ കറിയില്‍ വറത്തു വച്ചിരിക്കുന്ന കോഫ്ത്ത ചേര്‍ത്ത് വളരെ സാവധാനം യോജിപ്പിക്കുക. കോഫ്ത്ത ബോള്‍സ് പൊടിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മലായ് കോഫ്ത്ത റെഡി. മുകളില്‍ മല്ലിയില കൂടി വിതറി നാന്‍, ചപ്പാത്തി, ജീര റൈസ് എന്നിവക്കൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക