ബേസില്‍ ജോസഫ്

മേത്തി മലായ് മട്ടർ പനീർ

ഒരു ഉത്തരേന്ത്യൻ വെജിറ്റെറിയൻ ഡിഷ്‌ ആണ് ഇന്ന് വീക്ക്‌ ഏൻഡ് കുക്കിംഗ്‌ പരിചയപ്പെടുത്തുന്നത്. ചപ്പാത്തി, ഫുൽക്കാ, റൊട്ടി, നാൻ, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊക്കെ ഒരു നല്ല സൈഡ് ഡിഷ്‌ ആണ് മേത്തി മലായ് മട്ടർ പനീർ. മിക്കവാറും ഉള്ള പനീർ ഡിഷുകളുടെതു പോലെ ഇതിന്റെ ഗ്രേവിയും  വളരെ ക്രീമി ആണ്

ചേരുവകൾ

പനീർ -250 ഗ്രാം

സബോള – 2 എണ്ണം

തക്കാളി -1 എണ്ണം

കശുവണ്ടി -50 ഗ്രാം

ഇഞ്ചി – 6 അല്ലി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇഞ്ചി -1 ഇഞ്ച്‌

പച്ചമുളക് – 2 എണ്ണം

ഫെനുഗ്രീക്ക് -50 ഗ്രാം

കുരുമുളകുപൊടി -1 ടി സ്പൂൺ

മല്ലിപ്പൊടി- 1 ടി സ്പൂൺ

മുളകുപൊടി -1 ടി സ്പൂൺ

ഗരം മസാല 1/ 2 ടി സ്പൂൺ

മഞ്ഞൾപൊടി 1/ 2 ടി സ്പൂൺ

ഗ്രീൻപീസ്-50 ഗ്രാം

ഓയിൽ -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

ക്രീം -50 ml

പാചകം ചെയ്യുന്ന വിധം

ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം പൊട്ടിച്ച് അതിലേയ്ക്ക് ഇഞ്ചി ,വെളുത്തുള്ളി ,സബോള ,കശുവണ്ടി തക്കാളി,പച്ചമുളക്  എന്നിവ ചേർത്ത് നന്നായി വഴറ്റുക .വഴറ്റിയെടുത്തത് തണുപ്പിച്ചു നന്നായി മിക്സിയിൽ അരച്ച് എടുക്കുക. അതേ പാനിൽ അല്പം ഓയിൽ ചൂടാക്കി ഫെനുഗ്രീക്ക് ,എല്ലാ മസാലപ്പൊടികളും ചേർത്ത് കുക്ക് ചെയ്യുക .മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോൾ അരച്ചുവച്ച  പേസ്റ്റ് അല്പം വെള്ളം,. ഗ്രീൻപീസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്  ഒരു 4-5 മിനുട്ട് കൂടി കുക്ക് ചെയ്യുക .നന്നായി തിളച്ചു കഴിയുമ്പോൾ ക്യുബ്സ് ആയി മുറിച്ചു വച്ച പനീർ ചേർത്ത് വീണ്ടും ഒരു 4-5 മിനുട്ട് കൂടി ചെറിയ തീയിൽ പനീർ കുക്ക് ആകുന്നതുവരെ വയ്ക്കുക .പനീർ കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്ത് ചൂടോടെ സെർവ് ചെയ്യുക.

((പനീർ  വളരെ സോഫ്റ്റ്‌ അണെങ്കിൽ പൊടിയാതിരിക്കാൻ ഗ്രേവിയിൽ ചേർക്കുന്നതിനു മുൻപേ ഷാലോ  ചെയ്യുന്നത് നന്നായിരിക്കും)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക