ബേസില്‍ ജോസഫ്

വട്ടയപ്പം

ചേരുവകള്‍

പച്ചരി 1 1/2 കപ്പ്
തേങ്ങാ ചിരകിയത് 1/2 മുറി
ചോറ് 1/2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂണ്‍
പഞ്ചസാര മധുരത്തിന്
3 ഏലക്കായ പൊടിച്ചത്
ഉപ്പ് 1 നുള്ള്
കിസ്മിസ് കുറച്ച് അലങ്കരിക്കാന്‍

പാചകം ചെയ്യുന്ന വിധം

പച്ചരി, തേങ്ങാ ചിരകിയത് ചോറ് യീസ്റ്റ് എന്നിവ നന്നായി അരച്ച് എടുക്കുക. ഇത് പുളിക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. പാകത്തിന് പുളിക്കുമ്പോള്‍ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേര്‍ത്ത് കിസ്മിസും മുകളില്‍ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.

സൗത്ത് ഇന്ത്യന്‍ സ്പൈസി ചിക്കന്‍ ഫ്രൈ

ചേരുവകള്‍

ചിക്കന്‍ ഡ്രം സ്റ്റിക്സ് 1 kg
ഉപ്പ് -1/ 2 tsp
മഞ്ഞള്‍പ്പൊടി -5 tbsp
കടുക് -1/2 tsp
ഉഴുന്ന് 1/ 2 tsp
പെരുംജീരകം 1tsp
ഉണക്ക മുളക് 5
സവാള 2 നുറുക്കിയത്

പാചകം ചെയ്യുന്ന വിധം

ചിക്കനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി 30 മിനിറ്റ് മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഉണക്ക മുളകും, പെരുംജീരകവും ചേര്‍ക്കുക. സവാള ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. 15 മിനിറ്റ് തീ കൂട്ടി വെച്ച് പാകം ചെയ്യുക. കരിയാതെ ഇരിക്കാന്‍ ഇടക്ക് വെള്ളം തളിച്ചു കൊടുക്കുക. ചിക്കന്‍ വെന്ത ശേഷം ചൂടോടെ വിളമ്പുക.

ചില്ലി ഗാര്‍ലിക് മസാല ബീഫ്

ചേരുവകള്‍

ബീഫ് 1/2 കിലോ
സബോള – 2 എണ്ണം
വെളുത്തുള്ളി – 1 കുടം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1 പീസ്
ടൊമാറ്റോ – 2 എണ്ണം അരച്ചത്
നാരങ്ങാ നീര് – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
പെരുംജീരകം 1 /2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 50 എംല്‍
കറുവപ്പട്ട – 1 കഷണം
മല്ലിയില – 1/2 കെട്ട്

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങളാക്കി മഞ്ഞള്‍പൊടി, നാരങ്ങാ നീര് അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ജീരകം, പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മസാലയുടെ മണം മാറിക്കഴിയുമ്പോള്‍ അരച്ച് വച്ചിരിക്കുന്ന തക്കാളി ചേര്‍ത്തിളക്കി മൂപ്പിക്കുക. പിന്നീട് ബീഫ് കുക്ക് ചെയ്യുക. ബീഫ് വെന്ത് മസാല നന്നായി പിടിച്ചു കഴിയുമ്പോള്‍ വെള്ളം വറ്റിച്ചെടുത്ത് മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പുക.

പ്രോണ്‍സ് ഫ്രൈഡ് റൈസ്

ചേരുവകള്‍

ബസ്മതി റൈസ്- 200 ഗ്രാം
പ്രോണ്‍സ്- 200 ഗ്രാം
മുട്ട- 2 എണ്ണം
സവാള- 2 എണ്ണം
ക്യാപ്സിക്കം- 1 എണ്ണം
ക്യാരറ്റ്- 2 എണ്ണം
പച്ചമുളക്- 3 എണ്ണം
സോയാസോസ്- 2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഓയില്‍ – 50എംല്‍
സ്പ്രിംഗ് ഒണിയന്‍- 1

പാചകം ചെയ്യുന്ന വിധം

വെള്ളം പാകത്തിനു ചേര്‍ത്ത് അരി വേവിയ്ക്കുക. കൂടുതല്‍ വേവരുത്. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കണം. ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി മുട്ട നന്നായി ചിക്കിയെടുത്തു വയ്ക്കുക.. ഇതേ പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി പച്ചക്കറികള്‍ മുറിച്ച് ഫ്രൈ ചെയ്യുക. ഇതിലേയ്ക്ക് ഉപ്പ്, കുരുമുളകു പൊടി, പച്ചമുളക്, സോയാസോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കണം. ഈ കൂട്ടിലേക്ക് അല്‍പം കഴിയുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തിളക്കുക. ചോറിന് അനുസരിച്ച് സോസുകളുടെ അളവില്‍ വ്യത്യാസം വരുത്താം. സ്പ്രിംഗ് ഒണിയന്‍ തണ്ട് അരിഞ്ഞ് അലങ്കരിയ്ക്കാം.

ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ്

ചേരുവകള്‍

മുട്ട -4 എണ്ണം
ബട്ടര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര പൊടിച്ചത് -100 ഗ്രാം
പാല്‍ – 400 എംല്‍
വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര -50 ഗ്രാം
വെള്ളം -100 എംല്‍

പാകം ചെയ്യുന്ന വിധം

ബട്ടര്‍ ഉരുക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി
കരാമലാക്കുക. പൊടിച്ച പഞ്ചസാര 300 എംല്‍ പാലില്‍ ചേര്‍ക്കുക. കൂടെ കരാമലും ചേര്‍ത്ത് സാവധാനം ഇളക്കണം. മുട്ടയുടെ മഞ്ഞ, കോണ്‍ഫ്‌ളവര്‍, ബാക്കിയുള്ള പാല്‍, ഉരുകിയ ബട്ടര്‍ ഇവയും മിശ്രിതത്തില്‍ ചേര്‍ക്കണം. മിശ്രിതം ചെറുരീതിയില്‍ ഇളക്കി കൊണ്ടിരിയ്ക്കണം. കുറുകിവരുമ്പോള്‍ എസ്സന്‍സും ചേര്‍ത്ത് വാങ്ങി വെയ്ക്കുക. ഈ കൂട്ട് ഒരു ബേക്കിംഗ് ഡിഷിലൊഴിച്ചു 180 ഡിഗ്രി സെന്റിഗ്രേഡില്‍ ബേക്ക് ചെയ്യണം. മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മുകളില്‍ സ്പ്രെഡ് ചെയ്ത് ചോക്കലേറ്റ് ഷേവിങ്സ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് 2 മണിക്കൂര്‍ തണുപ്പിച്ച ശേഷം സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക