ബേസില്‍ ജോസഫ്

ചേരുവകള്‍.

മുട്ട – 4 എണ്ണം
കോണ്‍ഫ്‌ളോര്‍ – 4 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 5 അല്ലി
സ്പ്രിംഗ് ഒനിയന്‍ – 5 തണ്ട്
ചില്ലി സോസ് – 2 ടേബിള്‍ സ്പൂണ്‍
സോയാസോസ് – അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
തേന്‍ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി നാലാക്കുക. കോണ്‍ഫ്ളോറും കുരുമുളകുപൊടിയും വെള്ളവും അല്‍പം ഉപ്പും ചേര്‍ത്തിളക്കി ഒരു ബാറ്റര്‍ ഉണ്ടാക്കുക. മുട്ട ഈ ബാറ്ററില്‍ മുക്കി വറുത്തെടുക്കണം. മറ്റൊരു പാനില്‍ എണ്ണ തിളപ്പിച്ച് മുളക് മൂപ്പിയ്ക്കുക. പിന്നീട് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് സപ്രിംഗ് ഒണിയന്‍, ചില്ലി സോസ്, സോയാസോസ്, തേന്‍, ചെറുനാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിഞ്ഞ് മുട്ട ഇതിലേയ്ക്കു ചേര്‍ത്ത് ടോസ് ചെയ്‌തെടുക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ വെള്ളത്തില്‍ കലക്കി ഇതിനോട് ചേര്‍ത്ത് ഗ്ളൈസ് ചെയ്‌തെടുക്കുക. അല്പം സ്പ്രിങ് ഒനിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്തു വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക