ബേസില്‍ ജോസഫ്
ഇപ്പോള്‍ ബ്രിട്ടനിലെങ്ങും ആപ്പിളിന്റെ കാലം ആണ് .നമ്മളില്‍ പലരുടെയും വീടുകളിലെ ആപ്പിള്‍ മരങ്ങളില്‍ നിറയെ ആപ്പിള്‍ കായ്ച്ചു വെറുതെ പോകുകുയാണ് .ആപ്പിള്‍ വെറുതെ കളയാതെ ഒരു അച്ചാര്‍ ഉണ്ടാക്കിക്കൂടെ? നമ്മള്‍ എല്ലാവരും നാട്ടില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള അച്ചാറുകള്‍ കൊണ്ടുവരുക പതിവാണ് കാരണം വേറൊരു കറിയുമില്ലെങ്കിലും മലയാളിക്ക് അച്ചാര്‍ ഉണ്ടെങ്കില്‍ ചോറുണ്ണാന്‍ ഒരു പ്രത്തേയ്ക രുചിയാണ് . എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു അച്ചാര്‍ റെസിപി പിടിച്ചോ….
ചേരുവകള്‍
ആപ്പിള്‍ -2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത് )
ഓയില്‍-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 പീസ് ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 എണ്ണം
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
കടുക് 1 ടീ സ്പൂണ്‍
ഉലുവപ്പൊടി-1 / 4 ടീസ്പൂണ്‍
കായം -1 / 4 ടീസ്പൂണ്‍
വിനാഗിരി – 25 മി.ലി
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക ഇതിലേയ്ക്ക് ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ചേര്‍ത്ത് വഴറ്റുക ,തീ കുറച്ച ശേഷം മുളകുപൊടി,മഞ്ഞള്‍പൊടി ,ഉലുവപ്പൊടി കായം എന്നിവ ചേര്‍ത്ത് ചൂടാക്കുക മസാല കുക്ക് ആയിക്കഴിയുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ത്ത് ചെറു തീയില്‍ ചെറുതായി വഴറ്റി എടുക്കുക . വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക .നല്ല സൂപ്പര്‍ ആപ്പിള്‍ അച്ചാര്‍ റെഡി .
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply