ബേസില്‍ ജോസഫ്
ചേരുവകള്‍
കോളിഫ്‌ളവര്‍ -കഷ്ണങ്ങളാക്കി മുറിച്ചത്
തൈര്-100എംഎല്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ -2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൗഡര്‍ -1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
ഓയില്‍ – വറക്കുവാനാവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കോളിഫ്‌ളവര്‍ വെള്ളത്തിലിട്ടു പകുതി വേവിയ്ക്കുക. കോണ്‍ഫ്‌ളോര്‍, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല പൗഡര്‍, കുരുമുളകുപൊടി എന്നിവ മിക്‌സ് ചെയ്ത് പാകത്തിനു വെള്ളമൊഴിച്ചു മിശ്രിതമാക്കണം. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കോളിഫ്‌ളോര്‍ ഇതില്‍ മുക്കി വറുത്തെടുക്കുക. കറിവേപ്പില ഓയിലില്‍ വറത്തെടുത്തു ഗാര്‍ണിഷ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply