ബേസില്‍ ജോസഫ്

ബോണ്‍ലെസ് ചിക്കന്‍ -250 ഗ്രാം
ഉരുളക്കിഴങ്ങ് -1 എണ്ണം
ചെറിയുള്ളി -3 എണ്ണം
മൈദ -100 ഗ്രാം
കടല മാവ് -2 ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്‌ലോര്‍ -1ടേബിള്‍സ്പൂണ്‍
ബ്രഡ് ക്രംബ്സ് -100 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1
പച്ചമുളക് -1 എണ്ണം
മല്ലിയില അരിഞ്ഞത് -1/ 2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 / 2 ടീസ്പൂണ്‍
മുട്ട-1 എണ്ണം
ഉപ്പ് ആവശ്യത്തിന്
ഓയില്‍ വറക്കുവാന്‍ ആവശ്യത്തിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ പകുതി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഉപ്പും ചേര്‍ത്ത് ഒരു മിക്‌സിയില്‍ ഇട്ട് മിന്‍സ് ചെയ്‌തെടുത്തു വയ്ക്കുക. ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളിക്കിഴങ്ങു ഉടച്ചെടുത്തത് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നനന്നായി മിക്‌സ് ചെയ്യുക. കടലമാവ് കോണ്‍ ഫ്‌ലോര്‍, മൈദാ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വഴറ്റിയെടുക്കുക. ഈ മിശ്രിതം കൈയില്‍ ചെറിയ ബോള്‍ ആയി ഉരുട്ടി കൈവെള്ളയില്‍ വച്ച് അമര്‍ത്തി നടുവില്‍ ഒരു ദ്വാരം ഇടുക. ഒരു ബൗളില്‍ മുട്ട ബീറ്റ് ചെയ്ത് വയ്ക്കുക. ഈ റിങ്സ് മുട്ടയില്‍ മുക്കി ബ്രഡ് ക്രംബ്സില്‍ പൊതിഞ്ഞു ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി ചെറു തീയില്‍ വച്ചു രണ്ടു വശവും അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടു വേണം വറുത്തെടുക്കാന്‍. ഉള്‍ഭാഗം നന്നായി കുക്ക് അകാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ചൂടോടെ ടൊമാറ്റോ സോസോ മയോണൈസോ കൂട്ടി സെര്‍വ് ചെയ്യുക.