ബേസില്‍ ജോസഫ്
ചേരുവകള്‍
1 ഓയില്‍ -1 ടീസ്പൂണ്‍
2 ഏലക്ക -2 എണ്ണം
വഴനയില – 2
കറുവപ്പട്ട – ഒരു കഷ്ണം
3 ഇഞ്ചി -ഒരിഞ്ചു കഷ്ണം – നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി അരച്ചത്
4 സബോള -2 എണ്ണം അരച്ചത്
5 കോഴി വൃത്തിയാക്കിയത് -600 ഗ്രാം
6 തക്കാളി -4 എണ്ണം അരച്ചത്
7 മുളകുപൊടി -അര ടീ സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടി സ്പൂണ്‍
ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഓയില്‍ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിച്ച ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റണം. നന്നായി വഴന്ന ശേഷം സബോള അരച്ചത് ചേര്‍ത്ത് 10 മിനിറ്റ് വഴറ്റിയ ശേഷം ചിക്കന്‍ ചേര്‍ത്തിളക്കി വേവിക്കുക. ചിക്കന്‍ പാകത്തിന് വേവാകുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കി അഞ്ചു മിനിറ്റു കൂടി വേവിക്കണം. ഏഴാമത്തെ ചേരുവ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply