ബേസില്‍ ജോസഫ്

ചേരുവകള്‍
1 പാല്‍ – 500 ml
2 കോണ്‍ഫ്‌ലോര്‍ – 4 ടേബിള്‍സ്പൂണ്‍
3 ഷുഗര്‍ -100 ഗ്രാം
4 ഫ്രഷ് ക്രീം -200 ml
5 വൈറ്റ് ചോക്ലേറ്റ് -200 ഗ്രാം (ഗ്രേയ്റ്റ് ചെയ്തത് )
6 വാനില എസ്സെന്‍സ് -1 ടീസ്പൂണ്‍

ഗ്ലെയ്‌സിങ്ങിനു വേണ്ട ചേരുവകള്‍

റാസ്പ്‌ബെറി -100 ഗ്രാം (ഫ്രഷ്/ ഫ്രോസണ്‍ )
ഷുഗര്‍ -50 ഗ്രാം

പാചകം ചെയ്യുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍, ഫ്രഷ് ക്രീം, ഷുഗര്‍ ഇവ ചേര്‍ത്ത് ഇളക്കി ചൂടാക്കുക. ഇതിലേയ്ക്ക് കോണ്‍ഫ്‌ലോര്‍ ഒരല്പ്പം തണുത്ത പാലില്‍ കലക്കിയതും കൂടിച്ചേര്‍ത്തു വീണ്ടും ഇളക്കി കുറുക്കിയെടുക്കുക. അടുപ്പില്‍ നിന്നും മാറ്റി വൈറ്റ് ചോക്ലേറ്റ് ഗ്രേയ്റ്റ് ചെയ്തതും വാനില എസ്സെന്‍സും ചേര്‍ത്ത് ചോക്ലേറ്റ് നന്നായി അലിയുന്നതുവരെ ഇളക്കിയെടുക്കുക. ഇത് ഒരു പുഡ്ഡിംഗ് ബൗളിലേയ്ക്ക് ഒഴിച്ച് സെറ്റാകാന്‍ ഫ്രീസറില്‍ 2 മണിക്കൂര്‍ വയ്ക്കുക. നന്നായി സെറ്റായിക്കഴിയുമ്പോള്‍ ഫ്രിഡ്ജിലേയ്ക്ക് മാറ്റുക.

ഗ്ലെയ്‌സിങ് തയാറാക്കുന്ന വിധം

ഒരു പത്രം അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ അതിലേയ്ക്ക് റാസ്പ്‌ബെറി ചേര്‍ക്കുക. റാസ്പ്‌ബെറി ഒന്നുടഞ്ഞു വരുമ്പോള്‍ ഷുഗറും ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക. ഒരു സ്പൂണുകൊണ്ട് ഇടയ്ക്കിടെ ഇളക്കികൊണ്ടിരിക്കുക. റാസ്പ്‌ബെറി നന്നായി ഉടഞ്ഞുകഴിയുമ്പോള്‍ ഈ മിശ്രിതം ഒരു ബ്ലെന്‍ഡറിലേയ്ക്ക് മാറ്റി നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുക്കുക. ഇത് തണുത്തുകഴിയുമ്പോള്‍ നേരത്തെ തയാറാക്കി വച്ച പുഡ്ഡിംഗിനു മുകളില്‍ ഒഴിച്ച് നന്നായി സെറ്റ് ആക്കി എടുക്കുക. വൈറ്റ് ചോക്ലേറ്റ് ഷേവിങ്ങ് കൊണ്ട് ഗാര്‍ണിഷ് ചെയ്തു സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക