ബേസില്‍ ജോസഫ്

സ്നേഹത്തിന്റെയും ത്യാഗത്തിന്റേയും നോമ്പു കാലത്തിനുശേഷം സന്തോഷത്തിന്റെ ഒരു റംസാന്‍ കൂടി വന്നണയുന്നു. നോമ്പു തുറക്കാന്‍ മധുര പലഹാരങ്ങള്‍ ഉപയോഗിക്കുക പതിവാണ്. വ്യത്യസ്തമായ ഒരു മധുരം തയാറാക്കാനുള്ള വഴിയാണ് ഈ ആഴ്ചത്തെ വീക്കെന്‍ഡ് കുക്കിങ്ങില്‍. മൈദയും നെയ്യും തൈരും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ബോള്‍ വറുത്തു പഞ്ചസാരപ്പാനിയില്‍ പൊതിഞ്ഞെടുക്കുന്ന വിഭവമാണ് ബാദ്ഷ.

ചേരുവകള്‍

നെയ്യ് – 50 ഗ്രാം
തൈര് – 6 ടേബിള്‍ സ്പൂണ്‍
സോഡാപ്പൊടി -1 നുള്ള്
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -1 നുള്ള്
മൈദ – 300 ഗ്രാം
വെള്ളം – 50 ml

പഞ്ചസാര പാനിക്ക്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചസാര – 400 ഗ്രാം
വെള്ളം -100 ml

പാകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ നെയ്യ് എടുത്തു നന്നായി മയപ്പെടുത്തി എടുക്കുക. ഇതിലേയ്ക്ക് തൈര് ചേര്‍ത്തിളക്കണം. ഇതില്‍ സോഡാപ്പൊടി, ഉപ്പ് പഞ്ചസാര എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കണം ഈ മിശ്രിതത്തിലേക്ക് മൈദ ചേര്‍ത്ത ശേഷം വെള്ളം അല്‍പാല്‍പമായി ചേര്‍ത്തു കുഴച്ചു മയപ്പെടുത്തി ഉരുളയാക്കി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കണം. ഇതില്‍ നിന്ന് ചെറു നാരങ്ങാ വലിപ്പമുള്ള ഉരുളകളുണ്ടാക്കി ഓരോ ഉരുളയും കൈവെള്ളയില്‍ വച്ചു ഒന്നമര്‍ത്തിയശേഷം തള്ള വിരല്‍ കൊണ്ടു മെല്ലേ ഒരു കുഴി ഉണ്ടാക്കി വയ്ക്കണം. ഓയില്‍/നെയ്യ് ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ അതിലിട്ട് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക. മറുവശവും ഇളം നിറമാകുമ്പോള്‍ കോരി എണ്ണ വാലാന്‍ വയ്ക്കുക. മറ്റൊരു വലിയ പാനില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്തു ഉരുക്കി തിളപ്പിച്ചു ഒരു നൂല്‍ പരുവത്തില്‍ ആക്കി വയ്ക്കുക. ഈ പാനിയിലേക്ക് വറത്തു വച്ചിരിക്കുന്ന ഉരുളകള്‍ ചേര്‍ത്തിളക്കി പുരട്ടിയെടുക്കണം മധുരമേറിയ ബാദ്ഷ റെഡി.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്