WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്. നമ്മുടെ കുട്ടികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്. യുകെയിലെ ഒട്ടു മിക്ക സ്‌കൂള്‍ മെനുവിലും ഉള്ള വളരെ പോപ്പുലര്‍ ആയ ഒരു ഡിഷ് ആണ്. കാര്‍ബോൈഹഡ്രേറ്റ്‌സ്, പ്രൊട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു മീല്‍ ആണ് ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക്.

ചേരുവകള്‍

പാസ്ത – 500 ഗ്രാം (penne or fusilli)
ചിക്കന്‍ – 300 ഗ്രാം
ബേക്കണ്‍ – 150 ഗ്രാം
സവാള – 1 എണ്ണം (dyce ആയി അരിഞ്ഞത്)
ചീസ് – 100 ഗ്രാം
ടോമാറ്റോ സോസ് – 50 ml
പ്ലെയ്ന്‍ ഫ്‌ളോര്‍ – 50 ഗ്രാം
ബട്ടര്‍ – 50 ഗ്രാം
മില്‍ക്ക് – 500 ml
വൈറ്റ് പെപ്പര്‍ പൗഡര്‍ – 20 ഗ്രാം
ഒലിവ് ഓയില്‍ – 30 ml
കുക്കിംഗ് ഓയില്‍ – 20 ml

പാചകം ചെയ്യുന്ന വിധം

പാസ്ത ഉപ്പ് ചേര്‍ത്ത് ബോയില്‍ ചെയ്ത് ഒലിവ് ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. പാസ്തയ്ക്കു പശിമ ഉള്ളതിനാല്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിക്കന്‍, ബേക്കണ്‍ എന്നിവ ചെറിയ പീസുകളാക്കി കുക്ക് ചെയ്ത് വയ്ക്കുക. ഒരു സോസ് പാനില്‍ ബട്ടര്‍ ചൂടാക്കി അതില്ലേയ്ക്ക് പ്ലെയ്ന്‍ ഫ്‌ളോര്‍ ചേര്‍ത്ത ഇളക്കി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് മില്‍ക്ക് ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിനെയാണ് വൈറ്റ് സോസ് എന്ന് സാധാരണയായി വിളിക്കുന്നത്. ഒരു വലിയ പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സവാള വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍, ബേക്കണ്‍, അല്‍പം വൈറ്റ് പെപ്പര്‍ പൗഡര്‍, ടോമാറ്റോ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന പാസ്ത, വൈറ്റ്‌സോസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് ഇത് മാറ്റി അതിനു മുകളില്‍ ചീസ് വിതറുക. എന്നിട്ട് 200°C പ്രീഹീറ്റ് ചെയ്ത ഓവനില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. സിമ്പിള്‍ വെജിറ്റബള്‍ സാലഡിനൊപ്പം ചിക്കന്‍ ബേക്കണ്‍ പാസ്ത ബേയ്ക്ക് ചൂടോടെ സെര്‍വ ്‌ചെയ്യുക. സൈഡ് ഡിഷ് ആയി ഗാര്‍ലിക് ബ്രഡ് കൂടി ചേര്‍ത്താല്‍ നല്ലത്.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്