ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ – 500 ഗ്രാം (നന്നായി ബോയില്‍ ചെയ്ത് ചെറുതായി അരിഞ്ഞത്)
ടോര്‍ട്ടില്ല റാപ്‌സ് -6 എണ്ണം
പ്ലെയിന്‍ ഫ്‌ളോര്‍ -3 ടേബിള്‍സ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -150 എംല്‍
തിക്ക്ക്രീം -50 എംല്‍
ഗ്രേറ്റഡ് ചീസ് -150 ഗ്രാം
ബട്ടര്‍ -3 ടീ സ്പൂണ്‍
ടൊമാറ്റോ -2 എണ്ണം
ഗ്രീന്‍ ചില്ലി -2 എണ്ണം

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ചിക്കനും പകുതി ചീസും കൂടി നന്നായി മിക്‌സ് ചെയ്തെടുക്കുക. ഈ മിശ്രിതം ആറായി വിഭജിച്ചു ഓരോ റാപ്പിലും വച്ച് റോള്‍ ആക്കി എടുത്തു ഒരു ബേക്കിംഗ് ട്രേയില്‍ നിരത്തി വയ്ക്കുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി അതിലേയ്ക്ക് പ്ലെയിന്‍ ഫ്‌ലോര്‍ ചേര്‍ത്ത് 2 മിനിറ്റ് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി ഇളക്കി കട്ട പിടിക്കാതെ എടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ, ഗ്രീന്‍ ചില്ലി എന്നിവ ചേര്‍ത്ത് ചെറു തീയില്‍ നല്ലതായിട്ടു കുറുക്കി എടുത്തു തീയില്‍ നിന്നും മാറ്റി വയ്ക്കുക. ചൂട് അല്പം കുറഞ്ഞു കഴിയുമ്പോള്‍ ക്രീം ചേര്‍ത്തിളക്കി ട്രേയില്‍ നിരത്തി വച്ചിരിക്കുന്ന റാപ്സിന്റെ മുകളില്‍ ഒഴിച്ച് ബാക്കിയുള്ള ചീസും മുകളില്‍ വിതറി ഓവനില്‍ വച്ച് 20 മിനിറ്റു ബേക്കു ചെയ്യൂക. മുകളില്‍ വിതറിയിട്ടുള്ള ചീസ് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഓവനില്‍ നിന്നും മാറ്റി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക