WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബേസില്‍ ജോസഫ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയില്‍ ആണ് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകളുടെ ആരംഭം. വളരെ കുറച്ചുകാലം കൊണ്ട് തന്നെ സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ജനപ്രീതി നേടി. ബീഫ്, ചിക്കന്‍, മഷ്രൂം പോര്‍ക്ക് ഇവയെല്ലാമുപയോഗിച്ച് സ്‌ട്രോങ്ങ്‌നോഫ് ഡിഷുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇവിടെ ചിക്കന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്

ചേരുവകള്‍
ചിക്കന്‍ – 500 ഗ്രാം (സ്ട്രിപ്‌സ് ആയി അരിഞ്ഞത് )
ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് – 1 ടീസ്പൂണ്‍
സവാള – 1 എണ്ണം (വളരെ ഫൈന്‍ ആയി ചോപ്പ് ചെയ്തത് )
മഷ്രൂം – 100 ഗ്രാം (sliced )
ക്യാപ്‌സികം – ചെറുത് ഒരെണ്ണം ചെറിയ സ്ട്രിപ്‌സ് ആയി അരിഞ്ഞത് (optional )
ബട്ടര്‍ – 50 ഗ്രാം
വൈറ്റ് വൈന്‍ – 50 ml
പപ്രിക പൗഡര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ക്രീം – 100 ml
പാര്‍സ്‌ലി – ഗാര്‍നിഷിന്

പാചകംചെയ്യുന്നവിധം

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് വഴറ്റി ഇതിലേയ്ക്ക് സവാളയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. സവാള പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ അതിലേയ്ക്ക് ക്യാപ്‌സികം, മഷ്രും എന്നിവ ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് ചിക്കന്‍ സ്ട്രിപ്‌സ്, വൈറ്റ് വൈന്‍ എന്നിവ ചേര്‍ത്ത് വീണ്ടും കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ പപ്രിക പൗഡര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ പൂര്‍ണ്ണമായും കുക്ക് ചെയ്യുക. ചിക്കന്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ക്രീംചേര്‍ത്തു 2 മിനുട്ട് ചൂടാക്കി പാര്‍സിലിവച്ച് ഗാര്‍നിഷ് ചെയ്ത് ചൂടോടെ ബസ്മതി റൈസിന്റെ കൂടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്