ബേസില്‍ ജോസഫ്

കഴിഞ്ഞ 52 ആഴ്ച്ചകളിലായി പുതിയതും പഴയതും ആയ ഏകദേശം 60ഓളം റെസിപികള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. നിങ്ങള്‍ തന്ന പ്രോത്സാഹനം ആണ് വീക്കെന്‍ഡ് കുക്കിംഗിനെ ഇതുവരെ എത്തുവാന്‍ സഹായിച്ചത്. എല്ലാവര്‍ക്കും നന്ദി. മലയാളം യുകെയിലെ ജനപ്രിയ കോളം ആയ വീക്കെണ്ട് കുക്കിംഗില്‍ ഈയാഴ്ചയും പതിവുപോലെ മറ്റൊരു വിഭവം പരിചയപ്പെടുത്തുന്നു.

മട്ടണ്‍ ചാപ്‌സ്

ചേരുവകള്‍

മട്ടന്‍ – 500 ഗ്രാം
സബോള- 2 എണ്ണം നീളത്തില്‍ അഞ്ഞത്
വെളുത്തുള്ളി / ഇഞ്ചി – 1 ടി സ്പൂണ്‍ വീതം ചതച്ചത്
കുരുമുളകുപൊടി – 1 ടി സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1 ടി സ്പൂണ്‍
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
ജീരകം -1/ 2 ടി സ്പൂണ്‍
ഗ്രാമ്പൂ -3 എണ്ണം
കറുവാപട്ട – 1 പീസ്
ഏലക്ക – 2 എണ്ണം
ഓയില്‍ -50 ml
ഉപ്പ് – ആവശ്യത്തിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാചകം ചെയ്യുന്ന വിധം

മട്ടണ്‍ കഴുകി വൃത്തിയാക്കുക. അല്പം വെള്ളവും, ഉപ്പും പകുതി മസാലയും ചേര്‍ത്ത് ചെറിയ തീയില്‍ മട്ടണ്‍ കുക്ക് ചെയ്യുക. 75 %വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പ് മാറ്റി വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള വഴറ്റി എടുക്കുക. ബ്രൌണ്‍ നിറമായിക്കഴിയുംബോള്‍ ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി കുരുമുളകുപൊടി മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വീണ്ടും കുക്ക് ചെയ്യുക ഒരു പേസ്റ്റ് പരുവത്തില്‍ ആയിക്കഴിയുമ്പോള്‍ വേവിച്ചു വച്ച മട്ടന്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക കൂടെ മാറ്റി വച്ച സ്റ്റോക്കും നാരങ്ങാ നീരും ചേര്‍ക്കുക. വളരെ തീ കുറച്ചു മട്ടണ്‍ ബാക്കി കൂടി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് ജീരകം,ഗ്രാമ്പൂ,ഏലക്ക, പട്ട എന്നിവ പൊടിച്ച് ചേര്‍ത്ത് ചാറു കുറുകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക