ബേസില്‍ ജോസഫ്

ചേരുവകള്‍

1 പനീര്‍- 500 ഗ്രാം (ചതുര കഷണങ്ങള്‍ ആയിമുറിച്ചത് )

2 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍

3 ഓയില്‍- മൂന്നു സ്പൂണ്‍

4 നെയ്യ്- മൂന്നു സ്പൂണ്‍

5 bayleaf- ഒന്ന്

6 സവാള- ഒന്ന് പൊടിയായി അരിഞ്ഞത്
ഇഞ്ചി- അരച്ചത് 2 ടീസ്പൂണ്‍
വെളുത്തുള്ളി- അരച്ചത് 2 ടീസ്പൂണ്‍

7 പച്ചമുളക്- 2 എണ്ണം പൊടിയായി അരിഞ്ഞത്

8 തക്കാളി പേസ്റ്റ്- 250 ml .

9 ഗരം മസാലപൊടി- 1 ടീസ്പൂണ്‍
കസൂരി മേഥി- അര ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

10 ഫ്രഷ് ഗ്രീന്‍പീസ്- 100 ഗ്രാം

11 കശുവണ്ടിപ്പരിപ്പ്- 100 ഗ്രാം കുതിര്‍ത്ത് അരച്ചത്

12 ഫ്രഷ് ക്രീം 100 ml

13 മല്ലിയില പൊടിയായി അരിഞ്ഞത്- 100 ഗ്രാം

പാകംചെയ്യുന്നവിധം

പനീര്‍ കഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പൊടിയും പുരട്ടി വയ്ക്കുക.ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് പനീര്‍ കഷണങ്ങള്‍ ചെറുതായി വറുത്ത് വയ്ക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി ബയ്‌ലീഫ് ചേര്‍ക്കുക. ഇതിലേയ്ക്ക് ആറാമത്തെ ചേരുവ ചേര്‍ത്ത് വഴറ്റിയ ശേഷം പച്ചമുളകും ചേര്‍ത്ത് വീണ്ടും വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളിപേസ്റ്റ് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് ഫ്രഷ ്ഗ്രീന്‍പീസും ഒന്‍പതാമത്തെ ചേരുവകളും കൂട്ടി കുക്ക് ചെയ്യുക. തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് വറുത്ത് വച്ച പനീര്‍ ചേര്‍ത്ത് അഞ്ചു മിനുട്ട് കുക്ക് ചെയ്യുക. തിളച്ചു കഴിയുമ്പോള്‍ അരച്ചു വച്ച കശുവണ്ടി ചേര്‍ത്ത് വീണ്ടും 2 മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിലേക്ക് ഫ്രെഷ് ക്രീമും മല്ലിയിലയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്