ബേസില്‍ ജോസഫ്

ഡ്രാഗണ്‍ ചിക്കന്‍

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഇന്‍ഡോ ചൈനീസ് സൈഡ് ഡിഷ് ആണ് ഡ്രാഗണ്‍ ചിക്കന്‍. സ്റ്റാര്‍ട്ടര്‍ ആയോ ഫ്രൈഡ്‌റൈസിന് സൈഡ് ഡിഷ് ആയിട്ടോ ഉപയോഗിക്കാവുന്നതാണ്.

ചേരുവകള്‍

ബോണ്‍ലെസ്സ് ചിക്കന്‍ – 500 ഗ്രാം
സവാള – 1 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത് )
ഇഞ്ചി – 1 ടീസ്പൂണ്‍ (ഫൈന്‍ ആയി ചോപ് ചെയ്തത് )
വെളുത്തുള്ളി – 1 ടീസ്പൂണ്‍ (ഫൈന്‍ ആയി ചോപ് ചെയ്തത് )
വറ്റല്‍മുളക് – 3 എണ്ണം (ചെറുതായി മുറിച്ചത്)
കശുവണ്ടി – 50 ഗ്രാം
ടൊമാറ്റോ സോസ് – 3 ടീസ്പൂണ്
സോയ സോസ് – 1 ടീസ്പൂണ്‍
ഷുഗര്‍ – 1/2 ടീസ്പൂണ്‍
ഓയില്‍ – 200 ml
മല്ലിയില ഗാര്‍നിഷ്

For marination:

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
പെ പ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
മുട്ട – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കോണ്‍ ഫ്‌ളോര്‍ – 2 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചിക്കന്‍ സ്ട്രിപസ് ആയോ ചെറിയ ക്യബ് ആയോ മുറിച്ച് നന്നായി കഴുകി വയ്ക്കുക. ഒരു മിക്‌സിങ്ങ് ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, പെപ്പര്‍ പൗഡര്‍, മുട്ട, കോണ്‍ ഫ്‌ളോര്‍, ഉപ്പ്, ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 15 മിനുറ്റോളം വയ്ക്കുക. ഓയില്‍ ചൂടാക്കി ചിക്കന്‍ ഗോള്‍ഡന്‍ നിറമാകുന്നതു വരെ ഫ്രൈചെയ്ത് മാറ്റിവയ്ക്കുക. ഒരുപാനില്‍ 1 ടീസ്പൂണ്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സവാള, കശുവണ്ടി, മുറിച്ച വറ്റല്‍ മുളക് എന്നിവ വഴറ്റുക. നന്നായി ഓയില്‍ വലിഞ്ഞു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ടോമാറ്റോ സോസ്, സോയസോസ്, ഷുഗര്‍ എന്നിവ ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക. വറത്തു വച്ചിരിക്കുന്ന ചിക്കന്‍ ഈ സോസിലേയ്ക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില കൊണ്ട് ഗാര്‍നിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്