ചേരുവകള്‍

പോര്‍ക്ക് – 1 കിലോ

പോര്‍ക്ക് ലിവര്‍ -250 ഗ്രാം (ഓപ്ഷണല്‍)

സബോള – 3 എണ്ണം (ഫൈന്‍ ചോപ്)

ഇഞ്ചി- 1 കുടം

വെളുത്തുള്ളി- 1 പീസ്

മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഓയില്‍ – 50 എംല്‍

മസാലക്ക് ആവശ്യമുള്ള സാധനങ്ങള്‍

കാശ്മീരി ചില്ലി -10 എണ്ണം (അരി കളഞ്ഞത് )

ഏലക്ക 5 എണ്ണം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രാമ്പു 5 എണ്ണം

കുരുമുളക് -10 ഗ്രാം

കറുവ പട്ട – 1 ചെറിയ കഷണം

ജീരകം -10 ഗ്രാം

വാളന്‍ പുളി വെള്ളം – 2 ടീസ്പൂണ്‍

വിനിഗര്‍ -25 എംല്‍

പാചകം ചെയ്യുന്ന വിധം

പോര്‍ക്കും, ലിവറും (ലിവര്‍ ഉപയോഗിക്കുണ്ടെങ്കില്‍) ചെറിയ ക്യൂബ്‌സ് ആയി മുറിച്ചു അല്‍പം മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പകുതി കുക്ക് ചെയ്ത് വെയ്ക്കുക. ബോയില്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സ്റ്റോക്ക് എടുത്തു വെയ്ക്കുക. ഒരു പാനില്‍ 25 എംല്‍ ഓയില്‍ ഒഴിച്ച് പോര്‍ക്കും ലിവറും ചെറുതീയില്‍ 5 മിനിറ്റ് ഫ്രൈ ചെയ്തെടുത്തു വെയ്ക്കുക. ഇതേ പാനില്‍ ബാക്കി ഓയിലും ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സബോളയും, ഇഞ്ചിയും വെളുത്തുള്ളിയും ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. കാശ്മീരി ചില്ലി, ഗ്രാമ്പു, ഏലക്ക, പട്ട, ജീരകം, കുരുമുളക് എന്നിവ ഒരു ഫ്രയിങ് പാനില്‍ ചൂടാക്കി തണുപ്പിച്ചു ഒരു മിക്‌സിയിലോട്ടു മാറ്റി അതിലേയ്ക്ക് വിനാഗിരി, പുളിവെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന മസാല പേസ്റ്റ് ചേര്‍ത്തിളക്കി കൂടെ പോര്‍ക്കും ലിവറും ചേര്‍ത്ത് അല്പം സ്റ്റോക്കും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഗ്രേവി കുറുകി നന്നായി പിടിക്കുന്നതിനായി ചെറുതീയില്‍ 5 മിനുട്ട് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക