നവരത്‌ന കുറുമ

എന്താണ് ‘നവരത്‌ന’ എന്ന വാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മള്‍ കണ്ടിട്ടുണ്ട് ചിലര്‍ 9 കല്ലുകള്‍ ഉള്ള മോതിരം അല്ലെങ്കില്‍ ലോക്കറ്റ് ഉപയോഗിക്കുന്നത്. ഇതെല്ലാം നവരത്‌ന എന്നാണ് അറിയപ്പെടുന്നത്. ഇത് 9 ഗ്രഹങ്ങളെ ആണ് പ്രതിനിധീകരീക്കുന്നത്. ഈ ഗ്രഹങ്ങള്‍ നല്ല സൗഭാഗ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നവര്‍ക്ക് കൊണ്ടുവരുന്നു എന്നാണ് വിശ്വാസം. ഇവിടെ 9 പ്രധാനപ്പെട്ട ചേരുവകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനു ഈ പേര് വന്നത്. മുഗള്‍ ഭരണകാലത്തെ രാജാക്കമാരുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ഡിഷ് ആയിരുന്നു എന്നുള്ളതും ഇതിന്റെ ജനപ്രീതി വര്‍ദ്ധിക്കാന്‍ ഇടയായി. ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാനപ്പെട്ട വെജിറ്റേറിയന്‍ വിഭവം ആണ് നവരത്‌നകുറുമ

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 100 ഗ്രാം
ക്യരറ്റ് – 100 ഗ്രാം
ബീന്‍സ് – 100 ഗ്രാം
കോളിഫ്‌ളവര്‍ – 100 ഗ്രാം
പനീര്‍ ക്യുബ്‌സ് – 100 ഗ്രാം
സവാള – 1 എണ്ണം
കശുവണ്ടി – 100 ഗ്രാം
കിസ്മിസ് – 50 ഗ്രാം
ക്രീം – 50 ml
ബയ്‌ലീഫ് – 1 എണ്ണം
കറുവപ്പട്ട – 1 പീസ്
ഏലക്ക – 2 എണ്ണം
പെരുംജീരകം – 1/2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു നുള്ള് (optional )
ജീരകപ്പൊടി – ഒരു നുള്ള് (optional)
വൈറ്റ് പെപ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
മല്ലിയില ഗാര്‍നിഷ് ചെയ്യാന്‍ ചെറുതായി അരിഞ്ഞത്.

പാകം ചെയ്യുന്ന വിധം

എല്ലാ പച്ചക്കറികളും ക്യൂബ്‌സ് ആയി അരിഞ്ഞ് ബോയില്‍ ചെയ്തു വയ്ക്കുക. പനീര്‍ ക്യൂബ്‌സ് ചെറുതായി വറത്തു വയ്ക്കുക. സവാള ചെറുതായി അരിഞ്ഞു പകുതി കശുവണ്ടിയോടൊപ്പം ചൂടാക്കിയ വെള്ളത്തില്‍ കുക്ക് ചെയ്യുക. തണുത്ത് കഴിയുമ്പോള്‍ മിക്‌സിയില്‍ അരച്ച്‌പേസ്റ്റ് ആക്കിവയ്ക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി ബയ്‌ലീഫ്, കറുവപ്പട്ട, ഏലക്ക, പെരുംജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന സവാള കശുവണ്ടി പേസ്റ്റ് ചേര്‍ത്ത് വളരെ ചെറിയ തീയില്‍ കുക്ക് ചെയ്യുക. മല്ലിപ്പൊടി, ജീരകപ്പൊടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കുക. ഓയില്‍ വലിഞ്ഞു കഴിയുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ബോയില്‍ ചെയ്യുക. ഈ ഗ്രേവി അല്‍പം കുറുകിക്കഴിയുമ്പോള്‍ കുക്ക ്‌ചെയ്തു വച്ചിരിക്കുന്ന പച്ചക്കറികളും പനീറും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കിസ്മിസ് ബാക്കിയുള്ള കശുവണ്ടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2 മിനുട്ട് കൂടി കുക്ക്‌ചെയ്യുക. ഇതിലേയ്ക്ക് ക്രീം, വൈറ്റ് പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്തിളക്കി മല്ലിയില ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്ത് സെര്‍വ് ചെയ്യുക. എല്ലാ ഇന്ത്യന്‍ ബ്രഡ്കള്‍ക്കും ഒരു മികച്ച കോമ്പിനേഷന്‍ ആണ് നവരത്‌ന കുറുമ.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്