പരിപ്പുവട
കേരളീയർക്ക് വളരെ പരിചിതമായ പദപ്രയോഗമാണ് പരിപ്പു വടയും കട്ടന്‍ചായയും. മലയാളികളുടെ പ് രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട ഇഷ്ട്ടപ്പെടാത്തവർ ആരും ഉണ്ടാവില്ലഎന്നു കരുതുന്നു .എങ്ങനെയായാണ് പരിപ്പുവട ഉണ്ടാക്കുന്നത് എന്ന് ആണ് ഈയാഴ്ച വീക്കെൻഡ് കുക്കിങ്ങിൽ.
ചേരുവകൾ
തുവരപരിപ്പ് – ഒരു കപ്പ് (200 gram)
കുഞ്ഞുള്ളി – 5 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 1 എണ്ണം (വളരെ ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ഒരു ടീസ്‌പൂണ്‍ (വളരെ ചെറുതായി അരിഞ്ഞത് )
കറിവേപ്പില – ആവശ്യത്തിന് (വളരെ ചെറുതായി അരിഞ്ഞത്)
ഓയിൽ – വറക്കുവാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തുവര പരിപ്പ് നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം, വെള്ളം ഇല്ലാതെ തരുതരുപ്പായി അരയ്‌ക്കുക. ഒരു പാത്രത്തില്‍, അരച്ച പരിപ്പ്, പച്ചമുളക്, ഇഞ്ചി, സവാള. കറിവേപ്പില, ഉപ്പ്‌എന്നിവ ചേര്‍ത്തിളക്കുക. ഒരു ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമർത്തി വട പരുവപെടുത്തി എണ്ണയിലിടുക. ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക. രുചിയുള്ള ചൂടൻ പരിപ്പുവട റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply