ചേരുവകള്‍

പാസ്ത – 500 ഗ്രാം
ബേകന്‍ – 4 – 5 rashes (sliced )
സവാള – 1 എണ്ണം
മുട്ട – 2 എണ്ണം
ക്രീം – 250 ml
ഗ്രെയ്റ്റഡ് ചീസ് – 50 ഗ്രാം
ഒലിവ് ഓയില്‍ – 50 ml
പാഴ്‌സ്‌ലി – 1 ടിസ്പൂണ് (finley chopped )
Parmesan Cheese – To Garnish

പാചകംചെയ്യുന്നവിധം

പാസ്ത ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ബോയില്‍ ചെയ്ത് ഓയിലില്‍ ടോസ് ചെയ്ത് വയ്ക്കുക. ഓയിലില്‍ ടോസ് ചെയ്യുന്നത് പാസ്ത തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ്. ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി ചോപ്പ് ചെയ്ത സവാളയും ബേകണും കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്ത് വച്ചിരിക്കുന്ന പാസ്ത ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു മിക്‌സിങ്ങ് ബൗളില്‍ മുട്ട, ക്രീം, ചീസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം പാസ്തയോട്കൂടി ചേര്‍ത്ത് നന്നായി കുക്ക് ചെയ്ത് Parmesan ചീസും chopped പാഴ്‌സ്‌ലിയും വച്ച് ഗാര്‍നിഷ് ചെയ്ത് നല്ല ചൂടോടെ വിളമ്പുക

basilന്യൂപോര്‍ട്ട്‌കാരനായ ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പാചക വിധികള്‍  മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.