ബേസില്‍ ജോസഫ്
വളരെ ഈസിയും രുചികരവുമായ ഒരു റെസിപിയാണ് വീക്ക് എന്‍ഡ് കുക്കിംഗ് ഈയാഴ്ച പരിചയപ്പെടുത്തുന്നത്. പെട്ടെന്ന് ഒരു ഗസ്റ്റ് വീട്ടില്‍ വന്നു എന്നാല്‍ സ്‌പെഷ്യല്‍ ആയിട്ട് ഒന്നും ഇല്ലതാനും. എന്നാല്‍ വീട്ടില്‍ സ്ഥിരമായിട്ട് ഉണ്ടാവാറുള്ള ചേരുവകള്‍ വച്ച് ഉണ്ടാക്കാവുന്ന ഒരു റെസിപ്പി ആണിത്. ബ്രേക്ഫാസ്റ്റ്/ സ്‌നാക് ആയി ഉപയോഗിക്കാവുന്നതാണ്
ചേരുവകള്‍
റവ – 200 ഗ്രാം
ബ്രഡ് സ്ലൈസ് – 4 എണ്ണം
സബോള – ഒരെണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
ജീരകം – 1/4 ടീസ്പൂണ്‍
ഇഞ്ചി – 1/2 ടീസ്പൂണ്‍
ക്യാപ്‌സികം – ചെറിയ ഒരെണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
പച്ചമുളക് -1 എണ്ണം വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
റെഡ് ചില്ലി പൗഡര്‍ – 1/2 ടീസ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – 2 ടേബിള്‍സ്പൂണ്‍ വളരെ ഫൈന്‍ ആയി ചോപ് ചെയ്തത്
ഉപ്പ് – ആവശ്യത്തിന്
ബട്ടര്‍ – തവയില്‍ ഫ്രൈ ചെയ്യുവാന്‍ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ് ബൗള്‍ എടുത്തു ബ്രെഡും ബട്ടറും ഒഴികെ എല്ലാ ചേരുവകളും അല്‍പം വെള്ളവും ചേര്‍ത്ത് ഒരു കട്ടിയുള്ള ബാറ്റര്‍ ഉണ്ടാക്കുക. ബ്രഡ് സ്ലൈസ് എടുത്ത് അതിന്റെ ഒരു സൈഡിലേയ്ക്ക് ഈ തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റര്‍ തേച്ചു പിടിപ്പിക്കുക. ഒരു തവ എടുത്ത് നന്നായി ചൂടാക്കി എടുക്കുക. ചൂടായി കഴിയുമ്പോള്‍ ബട്ടര്‍ സ്‌പ്രെഡ് ചെയ്ത് ബാറ്റര്‍ തേച്ചു പിടിപ്പിച്ച സൈഡ് തവയില്‍ വച്ച് ചെറു തീയില്‍ ഗോള്‍ഡന്‍ നിറമാകുന്നതു വരെ കുക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമായിക്കഴിയുമ്പോള്‍ ബ്രെഡ് മറിച്ചിട്ട് നല്ല ക്രിസ്പ് ആകുന്നതുവരെ വീണ്ടും കുക്ക് ചെയ്യുക. രുചികരമായ റവ ടോസ്റ്റ് റെഡി. ത്രികോണാകൃതിയില്‍ ബ്രെഡ് സ്ലൈസ് മുറിച്ചു ചൂടോടുകൂടി ടൊമാറ്റോ സോസിനൊപ്പം സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply