മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ എല്ലാ ഞായറാഴ്ച്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തിയിലെ തെരെഞ്ഞെടുത്ത റെസിപ്പികള്‍ പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരം ബിരുദധാരിയും പാചക തല്‍പ്പരനുമായ ബേസില്‍ ജോസഫ് സ്വന്തമായി തയ്യാറാക്കി നല്‍കുന്ന പാചകക്കുറിപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ് മലയാളം യുകെ വിക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട ഈ കോളം വായനക്കാരുടെ ഇഷ്ട പംക്തികളിലൊന്നാണ്. നിരവധി പേരാണ് എല്ലാ ആഴ്ച്ചകളിലും വീക്കെന്‍ഡ് കുക്കിംഗ് ഷെയര്‍ ചെയ്യുകയും പരീക്ഷിച്ചു നോക്കി കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യാറുള്ളത്.

വീക്കെന്‍ഡ് കുക്കിംഗ് എന്ന പേര് മാറ്റി ബാച്ചിലേഴ്‌സ് പാചകം എന്ന പേരിലാണ് ഡിസി ബുക്ക്‌സ് ഈ പാചക കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ന് കോട്ടയത്ത് ഡിസി ബുക്ക്‌സില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ വെച്ച് ബേസില്‍ ജോസഫിന്റെ മാതാപിതാക്കളായ മി. ആന്റ് മിസിസ്സ് പിജെ ജോസഫ് പുളിക്കല്‍ ആദ്യ കോപ്പി ഏറ്റ് വാങ്ങും. ബേസിലിന്റെ പത്‌നി റോഷനും പ്രകാശന ചടങ്ങില്‍ സന്നിഹിതയായിരിക്കും.

കാഞ്ഞിരപ്പള്ളിക്കടുത്ത് ചെങ്ങളം എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും യുകെയിലെയും പ്രമുഖ ഹോട്ടലുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബേസില്‍ ഇപ്പോള്‍ വെല്‍ഷ് അസംബ്ലി ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പീള്‍സ് പ്ലസ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി NVQ അസൈസ്സര്‍/ ട്രെയിനര്‍ ആയി ജോലി ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, തായ്, മെക്‌സിക്കന്‍, മൊറോക്കന്‍, തുടങ്ങി ലോകമെമ്പാടുമുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഡിഷുകള്‍ ഡിസി ബുക്ക്‌സ് പ്രകാശനം ചെയ്യുന്ന ബാച്ചിലേഴ്‌സ് പാചകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രുചികള്‍ പരീക്ഷിച്ച് നോക്കാന്‍ ഇത് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു പുസ്തകമായിരിക്കും.

യുകെയില്‍ നടന്നിട്ടുള്ള നിരവധി സാംസ്‌ക്കാരിക സാഹിത്യ മത്സരങ്ങളിലെ പുരസ്‌കാര ജേതാവ് കൂടിയാണ് ബേസില്‍ ജോസഫ്. മലയാളം യുകെ എക്‌സണ്‍ അവാര്‍ഡ്, യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, അഥനീയം റൈറ്റേഴ്‌സ് സൊസൈറ്റി പുരസ്‌കാരം തുടങ്ങിയവ ബേസിലിനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളില്‍ ചിലതാണ്. ഭാര്യ റോഷന്‍ മക്കളായ നേഹ, നോയല്‍ എന്നിവര്‍ക്കൊപ്പം വെയില്‍സിലെ ന്യൂപോര്‍ട്ടിലാണ് ബേസില്‍ ജോസഫ് താമസിക്കുന്നത്.

ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലേക്ക് യാദൃശ്ചികമായ കടന്നുവന്ന ബേസിലിന് പിന്നീട് അത് പാഷനായി മാറുകയായിരുന്നു. എവിടെ പോയാലും ആ സ്ഥലത്തെ ഭക്ഷണം ട്രൈ ചെയ്യുക, ഏത് റസ്‌റ്റോറന്റില്‍ പോയാലും ഇത് വരെ കഴിക്കാത്ത ഫുഡ് ട്രൈ ചെയ്യുക എന്നത് ബേസിലിന്റെ ശീലമാണ്. ഇത്തരത്തില്‍ ലഭ്യമാകുന്ന പുതിയ രുചിക്കൂട്ടുകള്‍ വിട്ടിലെത്തിയാല്‍ പരീക്ഷിച്ച് നോക്കുകയെന്നതും പതിവായതോടെയാണ് ഈ പാചകക്കുറിപ്പുകള്‍ മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണകമായത്.