വീക്കെൻഡ് കുക്കിംഗ് സീസൺ 2 : പൈനാപ്പിൾ ഇട്ടു വരട്ടിയ പോർക്ക് . ഷെഫ് ജോമോൻ കുര്യക്കോസ്

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : പൈനാപ്പിൾ ഇട്ടു വരട്ടിയ പോർക്ക് .  ഷെഫ് ജോമോൻ കുര്യക്കോസ്
April 04 01:00 2021 Print This Article

ഷെഫ് ജോമോൻ കുര്യക്കോസ്

പൈനാപ്പിൾ ഇട്ടു വരട്ടിയ പോർക്ക്

പോർക്ക് മാരീനേഷനു ആവശ്യമായ ചേരുവകൾ

പോർക്ക് / പന്നി ഇറച്ചി ( ബോൺലെസ്സ് ) 1 കിലോ

മഞ്ഞൾ പൊടി 1/2 ടീസ്പൂൺ

മുളകുപൊടി 1ടീസ്പൂൺ

ഗ്രീൻ ചില്ലി 2എണ്ണം

ചില്ലി ഫ്ലെക്സ് 1 ടീസ്പൂൺ

ഇഞ്ചി ചതച്ചത് 1ടീസ്പൂൺ

ഉപ്പു പാകത്തിന്

മസാലയ്ക്ക് വേണ്ട ചേരുവകൾ

വെളിച്ചെണ്ണ 3 ടീസ്പൂൺ

കുഞ്ഞുള്ളി പൊളിച്ചത് 2 കപ്പ്

വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് 2 ടീസ്പൂൺ

മഞ്ഞൾപൊടി 1/2 ടീസ്പൂൺ

മുളകുപൊടി 1 ടീസ്പൂൺ

മല്ലിപൊടി 3 ടീസ്പൂൺ

തേങ്ങാ കൊത്ത് 1/2 കപ്പ്

പൈനാപ്പിൾ ക്യൂബ്സ് 1കപ്പ്

കറി വേപ്പില 3 സ്ട്രിംഗ്

പാകം ചെയ്യുന്ന വിധം

പോർക്ക് ചെറിയ കഷണങ്ങൾ ആയി മുറിച്ചു നന്നായി കഴുകി എടുത്ത് മാരിനേഷനു വേണ്ട ചേരുവകൾ ചേർത്ത് ഒരു 1/2 കപ്പ് വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ അടച്ചു വെച്ച് ചെറിയ തീയിൽ പോർക്കിന്റെ കഷ്ണങ്ങൾകുക്ക് ആവുന്നത് വരെ വേവിക്കുക. പ്രഷർ കുക്കറിൽ ആണെങ്കിൽ 3 വിസിൽ വരുന്ന വരെ വേവിക്കുക. പോർക്ക് വേവുന്ന സമയം കൊണ്ട് ഒരു പാൻ / ഉരുളി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ല പോലെ ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു നല്ല ഗോൾഡൺ നിറം ആകുന്നതു വരെ വഴറ്റുക. അതിലേക്ക് കുഞ്ഞുള്ളി ചേർത്ത് നല്ല പോലെ വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .മസാലയുടെ പച്ചമണം മാറിയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന പോർക്ക് ചേർത്തു വറ്റിച്ചെടുക്കുക. പകുതി വറ്റി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് ഇളക്കുക. നല്ല ചൂടിൽ വറ്റി വരുന്ന പോർക്കിൽ പൈനാപ്പിളിന്റെ മധുരം കാരണം നല്ല പോലെ കാരമലൈസ്ഡ് ആവുകയും ചെറിയ പുളി അതിന്റെ രുചി കൂട്ടുകയും ചെയ്യും.

ഷെഫ് ജോമോൻ കുര്യാക്കോസ്വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles