ബേസിൽ ജോസഫ്

ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ്ആൻഡ് ചിപ്സ്. കാലങ്ങളായി വെള്ളിയാഴ്ചകളിൽ യുകെയിലെ ഭൂരിപക്ഷം ആളുകളും ഇറച്ചി ഒഴിവാക്കി ഫിഷ് ഉപയോഗിക്കുന്നു . ഈശോയുടെ കുരിശുമരണം വെള്ളിയാഴ്ച ആയതിനാൽ ആ ദിവസത്തെ ത്യാഗത്തിന്റെ ദിനമായി കാണുകയും അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചകളിൽ ഇറച്ചി ഉപേക്ഷിക്കുക എന്നൊരു ആചാരം ഉടലെടുത്തത്’ .

യുകെയിലെ ഏതു ചെറിയ ടൗണിൽ ചെന്നാൽ പോലും കുറഞ്ഞ പക്ഷം രണ്ടോ മൂന്നോ ഫിഷ് ആൻഡ് ചിപ്‌സ് ഷോപ്പുകൾ എങ്കിലും കാണും. ഇത് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതയെ ആണ് വെളിവാക്കുന്നത് മുള്ളില്ലാത്ത നീളത്തിലുള്ള ഒരു മീൻ കക്ഷണം പ്രത്യേകം തയാറാക്കിയ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹാഡോക്ക് എന്നിവയാണ്. നല്ല ഫ്രഷ് ആയി വറുത്ത ചിപ്‌സും കൂട്ടിയാണ് സാധാരണ സെർവ് ചെയ്യുക . അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു. ചിലപ്പോൾ സൈഡ് ഡിഷ് ആയി ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്തതും, സലാഡും, ടാർ ടാർ സോസുംകൂടി വിളമ്പാറുണ്ട്. ബ്രിട്ടീഷുകാരുടെ റെസിപ്പിയിൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടേതായ തനി ചില ചേരുവകൾ കൂട്ടിയാണ് ഫിഷ് വറക്കാനുള്ള ബാറ്റർ ഇവിടെ തയ്യാറാക്കിയിക്കുന്നത്.

ചേരുവകൾ
ഫിഷ് – മുള്ളില്ലാത്ത കോഡ്/ഹാഡോക്ക് – 4 പീസ്
പ്ലെയിൻഫ്ലോർ -2 കപ്പ്
പപ്രിക്ക പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ -4 ടീസ്പൂൺ
ഉപ്പ് – ടീ സ്പൂൺ
റൈസ് വിനിഗർ -3 ടീസ്പൂൺ
ഓയിൽ -3 ടീസ്പൂൺ
വാട്ടർ -2 കപ്പ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാചകംചെയ്യുന്ന വിധം
ഒരുമിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ളോർ എടുത്തു അതിലേക്ക് പപ്രിക്ക പൗഡർ ,ഉപ്പ് ,ബേക്കിംഗ് പൗഡർ, ഓയിൽ, റൈസ് വിനിഗർ എന്നിങ്ങനെ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക .ഇതിലേയ്ക്ക് വെള്ളം അല്പാല്പമായി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക .ഈ ബാറ്ററിൽ മീൻ അൽപനേരം മുക്കിയിടുക. ഒരു പാനിൽ വറക്കുവാൻ ആവശ്യമുള്ള ഓയിൽ ചൂടാക്കി മീൻ ഓരോന്ന് ഓരോന്നായി ചെറു തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറുത്തു എടുക്കുക. ഏകദേശം ഒരു 7 -10 മിനിട്ട് മാത്രമേ മീൻ വേകാൻ എടുക്കയുള്ളു. പാനിൽ നിന്നും മാറ്റി ഓയിൽ വാർന്ന ശേഷം ഒരു സെർവിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചിപ്‌സും ചേർത്തുവിളമ്പുക.

ബേസിൽ ജോസഫ്