മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

1980 കളുടെ തുടക്കത്തിൽ ഒരു ഹോങ്കോംഗ് റെസ്റ്റോറന്റ് കണ്ടുപിടിച്ച പരമ്പരാഗത ഏഷ്യൻ മധുരപലഹാരത്തിൻ്റെ ഒരു രൂപമാറ്റമാണ് മാമ്പഴ സാഗോ.
ഇത് ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്, ഇപ്പോൾ മിക്ക ചൈനീസ് റെസ്റ്റോറന്റുകളുടെയും മെനു പട്ടികയിൽ ഇത് കണ്ടെത്താൻ കഴിയും.

മാമ്പഴ സാഗോ ഉന്മേഷദായകവും സംതൃപ്‌തിദായകവുമായ വേനൽക്കാല ഡിസേർട്ടാണ്.

ചേരുവകൾ

2 മാങ്ങാപ്പഴം
10 ടേബിൾ സ്പൂൺ പഞ്ചസാര
1/ 4 കപ്പ് ചൗവരി (Sago Pearls)
2 കപ്പ് വെള്ളം
1 കപ്പ് പാൽ
1 കപ്പ് Thickened/Heavy ക്രീം

ഉണ്ടാക്കുന്ന രീതി

ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, അതിലേക്കു ചൗവരി ചേർക്കുക ( വെള്ളം തിളയ്ക്കുന്നതിനുമുമ്പ് ഇത് ചേർക്കരുത് ). ഇടയ്ക്ക് ഇളക്കി കൊടുത്തു 15 മിനിറ്റ് വേവിക്കുക, അല്ലെങ്കിൽ ചൗവരി പൂർണ്ണമായും സുതാര്യമാകുന്നതുവരെ.

വേവിച്ച ചൗവരി വെള്ളം ഊറ്റികളഞ്ഞ്, തണുത്ത വെള്ളത്തിൽ കഴുകിയെടുത്തു മാറ്റി വെക്കുക

മാങ്ങ തൊലി കളഞ്ഞ ശേഷം കഷണങ്ങളാക്കി ഒരു ബ്ലെൻഡറിൽ അരച്ചെടുക്കുക അതിനുശേഷം ഒരു പാനിൽ മാമ്പഴ മിശ്രിതവും, 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് 3 മിനിറ്റു തിളപ്പിച്ചു, തണുക്കാനായി മാറ്റിവെക്കുക.

മറ്റൊരു പാനിൽ പാലും, തിക്കൻഡ് ക്രീമും, 7 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക; അതിലേക്ക് വേവിച്ച ചൗവരിയും ചേർത്ത് വീണ്ടും 3 മിനിറ്റു തിളപ്പിക്കുക. തണുത്തശേഷം ഇതിലേക്ക് മാമ്പഴ മിശ്രിതവും ചേർത്ത് നന്നായി യോചിപ്പിക്കുക.

അതിനുശേഷം ഫ്രിഡ്ജിൽ വെച്ചു 3 മണിക്കൂർ തണുപ്പിക്കുക.

മാമ്പഴ സാഗോ ഡിസേർട്ട് സെർവിങ് ബൗൾസിൽ ഒഴിച്ച് ; മാങ്ങാ കഷണങ്ങൾ മുകളിൽ ഇട്ടു സേർവ് ചെയ്യുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ