വീക്കെൻഡ് കുക്കിംഗ് സീസൺ 2 : പാചകത്തിലെ ശാസ്ത്രത്തിന്റെ കഥയോടൊപ്പം കേരളത്തനിമ വിളിച്ചോതുന്ന കാട മുട്ട റോസ്‌റ്റുമായി ഷെഫ് ജോമോൻ കുര്യക്കോസ്

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : പാചകത്തിലെ ശാസ്ത്രത്തിന്റെ കഥയോടൊപ്പം കേരളത്തനിമ വിളിച്ചോതുന്ന കാട  മുട്ട    റോസ്‌റ്റുമായി ഷെഫ് ജോമോൻ കുര്യക്കോസ്
April 25 02:00 2021 Print This Article

ഷെഫ് ജോമോൻ കുര്യക്കോസ്

പാചകാവും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ് . ശാസ്ത്രം ഇല്ലാത്ത പാചകവും ഇല്ല പാചകത്തിൽ ഇല്ലാത്ത ശാസ്ത്രവും ഇല്ല .

ശാസ്ത്ര പഠനം ഞാൻ തുടങ്ങുന്നത് അമ്മയുടെ അടുത്ത് നിന്നും ആണ് . മാവ് പുളിക്കുന്നതും, ചപ്പാത്തിക്കു കുഴക്കുമ്പോൾ ഇലാസ്റ്റിക് പോലെ മാവ് വലിയുന്നതും, പാൽ ഒഴിച്ച് തൈരാക്കുന്നതും, മുട്ട പുഴുങ്ങുമ്പോൾ കട്ടിയാകുന്നതും, കിഴങ്ങു പുഴുങ്ങുമ്പോൾ സോഫ്റ്റ്‌ ആകുന്നതും ഒക്കെ കണ്ടു തുടങ്ങിയത് വീട്ടിലെ അടുക്കളയിൽ നിന്ന്.

ഇതിന്റെ എല്ലാം പുറകിലെ സയൻസ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ചുടാകുമ്പോൾ മുട്ട കട്ടിയാകുന്നത് അതിനുള്ളിലെ പ്രോട്ടീനിലുണ്ടാകുന്ന രാസമാറ്റം ആണ് . ചൂടാകുമ്പോൾ കിഴങ്ങു സോഫ്റ്റ് ആകാനുള്ള കാരണം അതിനുള്ളിലെ കോശ തന്മാത്രകൾ വിഘടിക്കുന്നതു മൂലം ആണ്. ശാസ്ത്രത്തെയും പാചകത്തെയും ഇതിലും അനായാസമായി ബന്ധിപ്പിക്കാൻ അമ്മയുടെ മുട്ട റോസ്‌റ് റെസിപ്പി കടം എടുത്തതാണ് .

ഉണ്ടാക്കിയത് അമ്മയുടെ ചേരുവകൾക്ക് അനുസരിച്ചാണെങ്കിലും പ്രസന്റേഷൻ ഇപ്പോഴത്തെയും പോലെ ഒന്ന് നവീകരിക്കാൻ ശ്രമിച്ചു.

എങ്ങനെയൊക്കെ നോക്കീട്ടും ‘അമ്മ ഉണ്ടാക്കി തന്നിരുന്ന ആ രുചി അങ്ങോട്ട് കിട്ടുന്നില്ല . അതെങ്ങനെയാ ‘അമ്മ ചാലിച്ച് ചേർക്കുന്ന സ്നേഹം എന്ന ചേരുവ നമ്മള് കൂട്ടിയാൽ കൂടില്ലല്ലോ ..

ശാസ്ത്രവും പാചകവുമായി ബന്ധപ്പെട്ടു നിങ്ങളുടെ രസകരമായ ഓർമ്മകൾ ഇവിടെ പങ്കു വെക്കു.,

ചേരുവകൾ

6 കാട മുട്ട – ( half boiled)
3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
1 ടീസ്പൂൺ കടുക്
2 ടീസ്പൂൺ ഇഞ്ചി
1 ടീസ്പൂൺ വെളുത്തുള്ളി
3 സവോള ( finely chopped)
1 തക്കാളി (finely chopped)
1 ഉരുള കിഴങ്ങ് 1/2″ thick slice
1 തണ്ട് കറിവേപ്പില
¼ ടീസ്പൂൺ മഞ്ഞള്‍പൊടി
1 ½ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി
1ടേബിൾ സ്പൂൺ മല്ലിപൊടി
½ ടീസ്പൂൺ കുരുമുളക് ചതച്ചത്
½ തിളച്ച വെള്ളം

പാചകം ചെയ്യുന്ന വിധം

1) കാട മുട്ട ആദ്യം പുഴുങ്ങി വയ്ക്കുക . ഉപ്പിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ കാട മുട്ടകൾ ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം വയ്ക്കുക , 2 മിനിറ്റിൽ അവയെല്ലാം സ്പൂൺ ഉപയോഗിച്ചു തിരിച്ചെടുക്കുക .

Start your timer! Let the eggs boil for
👉2 minutes-soft-boiled
👉3 minutes -medium-boiled
👉3.5 minutes -hard-boiled.

2 ) അടുത്തതായി ഒരു പാത്രത്തിൽ വെള്ളം വെച്ച് ഉപ്പിട്ട് തിളപ്പിക്കുക , അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങു പകുതി വേവിച്ചു മാറ്റി വെക്കുക

3) ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന കിഴങ്ങ് ഇരു പുറവും നല്ല ഗോൾഡൻ നിറം ആകുന്ന വരെ മൊരിച്ചെടുത്തു മാറ്റി വയ്ക്കുക

( ഞാൻ പ്രസന്റേഷൻെറ ഭാഗമായി ആണ് ഇങ്ങനെ ചെയ്യുന്നത് , സാധാരണ വയ്ക്കുന്ന കറിയ്ക്കു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു പകുതി വേവിച്ചു മുട്ട ചേർക്കുന്നതിന് മുന്നേ മസാലയിൽ ചേർത്ത് വേവിച്ചാലും മതിയാകും )

4) അതെ പാനിൽ തന്നെ ബാക്കി ഉള്ള 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ച് കറിവേപ്പിലയും ചേർക്കുക

5) അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റി എടുക്കുക .

6)അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് അല്പം ഉപ്പും ഇട്ടു നല്ല ഗോൾഡൻ ബ്രൗൺ ആകുന്ന വരെ വഴറ്റുക .

7) തീ അല്പം കുറച്ചു വെച്ചതിനു ശേഷം മഞ്ഞൾ പൊടി , മുളക് പൊടി , മല്ലി പൊടി , കുരുമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക

8) മസാലയയുടെ പച്ച മണം മാറിയതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക

8) ഈ സമയത്തു കഷ്ണങ്ങൾ ആയി അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങു ചേർത്ത് അര കപ്പു വെള്ളവും ഒഴിച്ച് വേവിക്കുക.

9) മസാല അല്പം ഡ്രൈ ആയതിനു ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ഇളക്കി അലപം വെളിച്ചെണ്ണ മുകളിൽ തൂവി അടച്ചു വെക്കുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

പാചകത്തിന്റെ യൂ ട്യൂബ് ലിങ്ക് താഴെ ചേർക്കുന്നു .വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles