ഷെഫ് ജോമോൻ കുര്യക്കോസ്

പറങ്കികൾ കഴിച്ചു നെഞ്ചിലേറ്റിയ നമ്മുടെ മീൻ മോളിയെ ഷെഫ് ജോമോൻ ഒന്ന് പരിഷ്കരിച്ചു പ്ലേറ്റിലാക്കിയാൽ എത്രപേർക്ക് ഇഷ്ടമാകും. പണ്ട് പോർച്ചുഗീസുകാർ നാട്ടിൽ വന്നപ്പോൾ ആതിഥ്യ മര്യാദയ്ക്ക് പേര് കേട്ടിരുന്ന കേരളീയർ കൊടുത്ത മീൻകറിയുടെ എരിവ് അവർക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അതുകണ്ട നാട്ടുകാരി ആയ മോളി എന്ന സ്ത്രീ അതിൽ തേങ്ങ പാൽ ഒഴിച്ച് എരിവ് കുറച്ചു. അന്ന് മുതൽ ആണ് ഇത് മീൻ മോളീ എന്ന് അറിയപ്പെട്ട് തുടങ്ങിയത് .

മീൻ മാരിനെറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ

ആവോലി-അര കിലോ അല്ലെങ്കിൽ 2 നല്ല പീസ്
മഞ്ഞൾപൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്‌പൂൺ
നാരങ്ങാ നീര് -1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്

ഫിഷ് മോളി സോസിനു വേണ്ട ചേരുവകൾ

ഇഞ്ചി (അര ഇഞ്ച്) – പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി- 2 അല്ലി പൊടിയായി അരിഞ്ഞത്
സവാള – 1 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -2 എണ്ണം നടുവേ കീറിയത്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
കുരുമുളക് -1 ടീസ്പൂൺ
ഒന്നാം പാൽ -1 കപ്പ്
രണ്ടാം പാൽ -1 കപ്പ്
കറിവേപ്പില -2 തണ്ട്
നാരങ്ങാ നീര് -1 ടീസ്പൂൺ
ചെറി ടൊമാറ്റോ – 3 എണ്ണം
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തയാറാക്കുന്ന വിധം

മീൻ നന്നായി വൃത്തിയാക്കി കഴുകി മുറിച്ചെടുക്കുക. മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത്​ ഉണ്ടാക്കിയ കൂട്ട് പുരട്ടി മീൻ 20 മിനിറ്റ് മാരിനേറ്റ്​ ചെയ്യാൻ വയ്ക്കുക. അതിന്​ ശേഷം ഒരു പരന്ന പാനിൽ എണ്ണ ​ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ ചെറുതീയിൽ രണ്ടു വശവും ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കുക. അതേ പാനിൽ അല്പം കൂടി ഓയിൽ ചേർത്ത് ചൂടാക്കി കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ഒരു മിനിറ്റ് വഴറ്റിയെടുക്കുക. കൂടെ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർത്ത് വീണ്ടും വഴറ്റുക (സവാള ബ്രൗൺ ആകാതെ നോക്കുക).ഇതിലേയ്ക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി,രണ്ടാം പാൽ എന്നിവ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക. എണ്ണ വറ്റിതുടങ്ങു​മ്പോൾ തീ കുറച്ചശേഷം നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന മീൻ മൂടുന്ന രൂപത്തിൽ സോസ്​ യോജിച്ചു ചെറുതീയിൽ ചൂടാക്കുക. മീൻ ചേർത്ത് കഴിഞ്ഞാൽ ഇളക്കരുത്. സോസ് തിളച്ചു വരുമ്പോൾ ഒന്നാംപാലും ചേർത്ത് വളരെ ചെറു തീയിൽ രണ്ടു മിനിറ്റ് കൂടി ചൂടാക്കി ചെറി ടോമാറ്റോയും ചേർത്ത് തീ കെടുത്തുക.

ഷെഫ് ജോമോൻ കുര്യാക്കോസ്