ഈദ് സ്പെഷ്യൽ
വെർമിസെല്ലി കുനാഫ

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഒരു പരമ്പരാഗത അറബിക് മധുരപലഹാരമാണ് കുനാഫ. ഒരിക്കൽ രുചിച്ചവർക്ക് അത് മറക്കാൻ കഴിയില്ല. വെർമിസെല്ലി ഉപയോഗിച്ച് എളുപ്പത്തിൽ കുനാഫ ഉണ്ടാക്കി നോക്കാം

ചേരുവകൾ :
1 .നേർത്ത വെർമിസെല്ലി വറുത്തത് – 200 ഗ്രാം
2 . ഉരുകിയ വെണ്ണ – 3 ടേബിൾ സ്പൂൺ

ക്രീം ഫില്ലിങ്ങിനായി
1 . കോൺ ഫ്ലോർ – 2 ടേബിൾ സ്പൂൺ
2 . പഞ്ചസാര – 1/4 കപ്പ്
3 . പാൽ – 1 കപ്പ്
4 . വാനില എസ്സൻസ് – 1/2 ടീസ്പൂൺ

5 . മൊസറെല്ല ചീസ് – 150 ഗ്രാം

പഞ്ചസാര സിറപ്പിനായി
1 . 1/4 കപ്പ് പഞ്ചസാര
2 . 1/4 കപ്പ് വെള്ളം

3 . പിസ്ത പൊടിച്ചത് – അലങ്കരിക്കാൻ

ഉണ്ടാക്കുന്ന രീതി

ക്രീം ഫില്ലിംഗ് :-
കോൺ ഫ്ലോർ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ കട്ടകളില്ലാതെ പാലിൽ കലർത്തുക.കട്ടിയാകുന്നത് വരെ ചെറിയ തീയിൽ വേവിക്കുക; പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.

വെർമിസെല്ലി കൈഉപയോഗിച്ചു നേർത്തതായി പൊടിച്ചെടുക്കുക; ഉരുകിയ വെണ്ണയുമായി ഇത് നന്നായി യോജിപ്പിക്കുക

ഒരു ബേക്കിങ് ട്രേയിൽ തയാറാക്കി വെച്ചിരിക്കുന്ന, വെർമിസെല്ലിയുടെ പകുതി, നേർത്ത പാളിയായി നിരത്തി നന്നായി പ്രസ് ചെയ്തു കൊടുക്കുക. അതിനു മുകളിൽ പകുതി മൊസറെല്ല ചീസ് വിതറുക.

അതിനു മുകളിൽ തയാറാക്കി വെച്ചിരിക്കുന്ന ക്രീം ഫില്ലിംഗ് ഒഴിക്കുക .
അതിനുശേഷം ബാക്കിയുള്ള മൊസറെല്ല ചീസ് മുകളിൽ വിതറുക.

പിന്നീട് ബാക്കിയുള്ള വെർമിസെല്ലി മുകളിൽ നിരത്തുക; എല്ലാ ഭാഗവും വെർമിസെല്ലി കൊണ്ട് മൂടുക.

പ്രീ ഹീറ്റ് ചെയ്ത ഓവനിൽ (180°,10 Min); 20 മിനിറ്റു ബേക്ക് ചെയ്യുക.( Bake until lightly golden )

ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ചു പഞ്ചസാര സിറപ്പ് ഉണ്ടാക്കുക

ബേക്ക് ചെയ്‌ത കുനാഫയിലേക്കു ചൂടുള്ള പഞ്ചസാര സിറപ്പ് മുഴുവൻ ഒഴിക്കുക.

മുകളിൽ പൊടിച്ച പിസ്ത ഉപയോഗിച്ച് അലങ്കരിക്കുക.

ചെറു ചൂടോടെ ആസ്വദിക്കുക !!