സുജിത് തോമസ്

മത്തി പീര

ചേരുവകൾ

മത്തി – 1/2 കിലോ
ചെറിയ ഉള്ളി – 1/4 കപ്പ്
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമുളക് – 2-3എണ്ണം എരിവ് അനുസരിച്ച്
കറിവേപ്പില – 2 തണ്ട്
കുടംപുളി – 2അല്ലി
തേങ്ങ ചിരവിയത് – ഒരു കപ്പ്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ഇടുക. നന്നായി വഴന്ന് കഴിയുമ്പോള്‍ ഇതിലേക്ക് ചിരവിയ തേങ്ങ ചേര്‍ത്ത് ഇളക്കുക. ശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അരിഞ്ഞ പച്ചമുളകും കുടുംപുളിയും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വെയ്ക്കുക.

ഒരു മിനുറ്റിന് ശേഷം ഇതിലേക്ക് മീന്‍ ചേര്‍ക്കാം. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പും കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് ഒന്നിളക്കി അടച്ച് വയ്ക്കാം. മീന്‍ വെന്തതിന് ശേഷം ആവശ്യാനുസരണം വെള്ളം വറ്റിച്ച് എടുക്കാം. ഒരല്‍പം പച്ച വെളിച്ചെണ്ണ ഇതിന് മുകളില്‍ തൂവി, കറിവേപ്പില വിതറി അടുപ്പിൽ നിന്നും മാറ്റാം.

 

സുജിത് തോമസ്