ബേസിൽ ജോസഫ്
ചേരുവകൾ
ബീഫ് – 500 ഗ്രാം
സബോള- 2 എണ്ണം നീളത്തിൽ അഞ്ഞത്
വെളുത്തുള്ളി / ഇഞ്ചി – 1 ടീസ്പൂൺവീതം ചതച്ചത്
കുരുമുളകുപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി -1 ടീസ്പൂൺ
നാരങ്ങാ നീര് -1 ടേബിൾ സ്‌പൂൺ
ജീരകം -1/ 2 ടീസ്പൂൺ
ഗ്രാമ്പൂ -3 എണ്ണം
കറുവാപട്ട – 1 പീസ്
ഏലക്ക – 2 എണ്ണം
ഓയിൽ -50 മില്ലി
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കുക .അല്പം വെള്ളവും, ഉപ്പും പകുതി മസാലയും ചേർത്ത് ചെറിയ തീയിൽ ബീഫ് കുക്ക് ചെയ്യുക. 75 ശതമാനം വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പ് മാറ്റി വയ്ക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി സബോള വഴറ്റി എടുക്കുക .ബ്രൗൺ നിറമായിക്കഴിയുമ്പോൾ ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി കുരുമുളകുപൊടി, മഞ്ഞൾപൊടി , മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും കുക്ക് ചെയ്യുക ഒരു പേസ്റ്റ് പരുവത്തിൽ ആയിക്കഴിയുമ്പോൾ വേവിച്ചു വച്ച ബീഫ് ചേർത്ത് മിക്സ് ചെയ്യുക. കൂടെ മാറ്റി വച്ച സ്റ്റോക്കും നാരങ്ങാ നീരും ചേർക്കുക . വളരെ തീ കുറച്ചു ബീഫ് ബാക്കി കൂടി കുക്ക് ചെയ്യുക .ഇതിലേയ്ക്ക് ജീരകം,ഗ്രാമ്പൂ,ഏലക്ക ,പട്ട എന്നിവ പൊടിച്ച് ചേർത്ത് ചാറു കുറുകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply