സുജിത് തോമസ്

ഫ്രൂട്ട് സലാഡ് വിത്ത്‌ കസ്റ്റർഡ്

ഫുൾ ഫാറ്റ് മിൽക്ക് – 2 1/2 കപ്പ്

പഞ്ചസാര – 6 ടേബിൾ സ്പൂൺ (മധുരം കൂടുതൽ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ് )

പഞ്ചസാര പാനി തയ്യാറാക്കാൻ – 2 ടേബിൾ സ്പൂൺ

കസ്റ്റർഡ് പൗഡർ – 2 1/2 ടേബിൾ സ്പൂൺ

ഫ്രൂട്ട്സ് ചെറുതായി മുറിച്ചത് –
5 കപ്പ്(കറുത്ത മുന്തിരിങ്ങ, ആപ്പിൾ, മാങ്ങാപ്പഴം, ഓറഞ്ച്,ഏത്തപ്പഴം, പൈൻആപ്പിൾ തുടങ്ങി ഏതു പഴവും ഉപയോഗിക്കാം )

വാനില എസ്സെൻസ് – 1 ടീ സ്പൂൺ
മേപിൾ എസ്സെൻസ് – 1 ടീ സ്പൂൺ (നിർബന്ധം ഇല്ല )

തയ്യാറാക്കുന്ന വിധം

കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലിൽ കട്ടകെട്ടാതെ കലക്കി വെക്കുക.ബാക്കി പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കണം.തിളച്ച ശേഷം തീ നന്നായി കുറച്ചു വെച്ച് കസ്റ്റാർഡ് ചേർത്ത് നന്നായി ഇളക്കികൊടുക്കുക .
കുറുകി വരുമ്പോൾ വാനില എസ്സെൻസ് ചേർത്തിളക്കി വാങ്ങി വെക്കാം. തണുത്ത ശേഷം ഫ്രിഡ്ജിൽ വെക്കുക .

(പിരിഞ്ഞു പോകാതെ ഇരിക്കാൻ ഡബിൾ ബോയലിംഗ് മേതേഡിൽ തിളപ്പിച്ചെടുത്താൽ നല്ലത് )

ഫ്രൂട്ട്സ് ചെറിയ കഷ്ണങ്ങൾ ആയി കട്ട് ചെയ്തെടുക്കുക.

ചുവടു കട്ടിയുള്ള ഒരു പാനിൽ 2 ടേബിൾ സ്പൂൺ പഞ്ചസാര 2 ടേബിൾ സ്പൂൺ വെള്ളത്തിൽ അലിയിച്ചു നേർത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറ്റി ഫ്രൂട്ട്സുമായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് മേപ്പിൾ എസ്സെൻസ് ചേർത്തിളക്കി ഫ്രിഡ്ജിൽ വെക്കണം .

പിന്നീട് സെറ്റ് ആയ കസ്റ്റാർഡ് ചേർത്ത് മിക്സ് ചെയ്യണം. നുറുക്കിയ നട്സ് വേണമെങ്കിൽ ചേർക്കാവുന്നതാണ് . ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച ശേഷം സെർവ് ചെയ്യാം .

സുജിത് തോമസ്