ബേസില്‍ ജോസഫ്
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജാപ്പനീസ് കുക്ക്മാരാണ് ആദ്യമായി തെരിയാക്കി ഡിഷുകള്‍ ഉണ്ടാക്കിയത് എന്നാണ് ഫുഡ് ഗവേഷകര്‍ കരുതുന്നത്. ‘തെരിയാക്കി ‘ എന്ന പദം ഒരു കുക്കിംഗ് രീതിയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില ചരിത്രങ്ങള്‍ പറയുന്നത് ഹവായി ദ്വീപിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയ ജപ്പാന്‍കാര്‍ പൈനാപ്പിള്‍ ജ്വീസും സോയസോസും ഉപയോഗിച്ച് ഒരു വ്യതിരക്തമായ മാരിനേറ്റ് ഉണ്ടാക്കി അത് കുക്കിംഗിനായി ഉപയോഗിച്ചു. പിന്നീട് അത് തെരിയാക്കി സോസ് ആയി അറിയപ്പെട്ടു എന്നാണ്. ഇവിടെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
ചിക്കന്‍ വിങ്ങ്‌സ് – 8 എണ്ണം
പ്ലെയ്ന്‍ ഫ്‌ളോര്‍ – 100 ഗ്രാം
കുരുമുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സോയസോസ് – 100 ml
ബ്രൗണ്‍ ഷുഗര്‍ – 50 ഗ്രാം
തേന്‍ – 50 ml
സെസമെസീഡ്‌സ് – ഒരു പിഞ്ച്
സ്പ്രിംഗ് ഒനിയന്‍ – ഗാര്‍നിഷിന്
പാചകം ചെയ്യുന്നവിധം
ഒരു മിക്‌സിങ്ങ് ബൗള്‍ എടുത്തു ഫ്‌ളോര്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ക്ലീന്‍ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ വിങ്ങ്‌സ് എടുത്ത് ഈ ഫ്‌ളോറില്‍ നന്നായി മിക്‌സ് ചെയ്ത് നന്നായി ചൂടാക്കിയ ഓയിലില്‍ ചെറുതീയില്‍ വറക്കുക. ഇനി മറ്റൊരു പാന്‍ എടുത്ത് സോയസോസ് ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഷുഗര്‍, തേന്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. സോസ് കുറുകിവരുമ്പോള്‍ വറത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. സോസ് നന്നായി ചിക്കനില്‍ പിടിച്ചു കഴിയുമ്പോള്‍ ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മാറ്റി സെസേമേസീഡും സ്പ്രിംഗ് ഒനിയനും വച്ച് ഗാര്‍നിഷ് ചെയ്തു ചൂടോടെ വിളമ്പുക. വീക്ക്എന്‍ഡ് കുക്കിങ്ങിന്റെ എല്ലാ വായനക്കാര്‍ക്കും പേതൃത്ത ആശംസകള്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക