ബേസില്‍ ജോസഫ്
പരമ്പരാഗതമായി തണുപ്പു കാലത്ത് സൗത്ത് വെയില്‍സില്‍ ഉണ്ടാക്കുന്ന ഒരു സൂപ്പ് ആണ് കൗള്‍. വെയില്‍സിന്റെ ദേശീയ സൂപ്പ്/ഡിഷ് ആയി കൗള്‍ അറിയപ്പെടുന്നു. ഞാന്‍ താമസിക്കുന്ന ന്യൂപോര്‍ട്ട്, പരിസര പ്രദേശങ്ങളായ കാര്‍ഡിഫ്, സ്വാന്‍സീ, കമാര്‍ത്താന്‍, പെമ്‌ബ്രോക്ഷയര്‍, കാര്‍ഡിഗന്‍, അബര്‍സിവിത്ത് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വെയില്‍സ്.

സൂപ്പ് വിഭാഗത്തില്‍ ആണ് ഇത് അറിയപ്പെടുന്നതെങ്കിലും ഒരു മെയിന്‍ കോഴ്‌സിനു തുല്യം ആണ് വെല്‍ഷ് കൗള്‍. പതിനാലാം നൂറ്റാണ്ടില്‍ ആണ് കൗളിന്റെ ഉത്ഭവം. നോര്‍ത്ത് വെയില്‍സിലെ ലോബ്‌സ് ഗൗസുമായി കൗളിനു വളരെയധികം സാദൃശ്യം ഉണ്ട്. രണ്ടു ഡിഷും ഒരേപോലെയാണ് ഉണ്ടാക്കുന്നതെങ്കിലും കൗള്‍ ഉണ്ടാക്കാന്‍ ലാംബും ലോബ്‌സ്ഗൗസ് ഉണ്ടാക്കാന്‍ ബീഫും ഉപയോഗിക്കുന്നു. സ്ടൂവിംഗ് കുക്കിംഗ് രീതി ഉപയോഗിച്ചാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. അതിനാല്‍ മീറ്റ് നല്ല മയമുള്ളതായി വരും.

ചേരുവകള്‍

ലാംബ് – 1 കിലോ
ഓയില്‍ – 50 ml
കുരുമുളക്‌പൊടി – 1 ടേബിള്‍സ്പൂണ്‍
ലാംബ്‌സ്റ്റോക്ക് – 2 ലിറ്റര്‍
ഉരുളക്കിഴങ്ങ് – 225 ഗ്രാം
സബോള – 225 ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്
ലീക്‌സ് – 225 ഗ്രാം 1 cm നീളത്തില്‍ മുറിച്ചത്
കാരറ്റ് 225 – ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്
സ്വീഡ് – 225 ഗ്രാം പീല്‍ ചെയ്തു ക്യൂബ് ആയി മുറിച്ചത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാകം ചെയ്യുന്ന വിധം

ഒരു കാസറോള്‍ പാന്‍ എടുത്ത് അതിലേയ്ക്ക് അല്‍പം ഓയില്‍ ഒഴിച്ച് നന്നായി ചൂടാക്കി അതിലേയ്ക്ക് ലാംബും കുരുമുളകുപൊടിയും ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് സ്റ്റോക്ക് ചേര്‍ത്ത് നന്നായി ബോയില്‍ ചെയ്യുക. നന്നായി ബോയില്‍ ആയിക്കഴിയുമ്പോള്‍ തീ കുറച്ചു 15 മിനിറ്റ് നേരം കുക്ക് ചെയ്യുക. ഇതിലേയ്ക്ക് മുറിച്ചു വച്ചിരിക്കുന്ന വെജിറ്റബള്‍സ് ചേര്‍ത്ത് വീണ്ടും കുക്ക്‌ചെയ്യുക. വെജിറ്റബള്‍സ് നന്നായി കുക്ക് ആയി കഴിയുമ്പോള്‍ തീ കുറച്ചു 15 മിനിറ്റ് നേരം കുക്ക ്‌ചെയ്യുക. വെജിറ്റബിള്‍സ് നന്നായി കുക്ക് ആയി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ബ്രെഡ് റോളും വെല്‍ഷ് ചീസിനോപ്പം ചൂടോെടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക