വീക്കെന്‍ഡ് കുക്കിംഗ്-ബൂന്ദി ലഡൂ

വീക്കെന്‍ഡ് കുക്കിംഗ്-ബൂന്ദി ലഡൂ
March 26 04:30 2019 Print This Article

റോഷന്‍ ബേസില്‍

ഈ ആഴ്ചത്തെ വീക്ക് ഏന്‍ഡ് കുക്കിംഗ് എഴുതിയിരിക്കുന്നത് ഞാന്‍ ആണെങ്കിലും റെസിപ്പിയും ഉണ്ടാക്കിയതും എന്റ്‌റെ ഭാര്യ റോഷന്‍ ആണ്. നമ്മള്‍ എല്ലാവരും നാട്ടില്‍ പോയിട്ട് വരുമ്പോള്‍ ഒരിക്കലും മറക്കാതെ കൊണ്ടുവരുന്ന ഒരു പലഹാരം ആണ് ലഡു. എനിക്ക് ലഡുവിനോടും ജിലേബിയോടും ഉള്ള ഇഷ്ട്ടം അറിയാവുന്ന ഭാര്യ ഒരു ദിവസം ഉണ്ടാക്കി തന്നതാണ്. അപ്പോള്‍ തന്നെ തീരുമാനിച്ചതാണ് ഉടന്‍ ഇത് വീക്ക് ഏന്‍ഡ് കുക്കിങ്ങില്‍ കൂടി പ്രസിദ്ധീകരിക്കണം എന്നത്. ഏവരും ശ്രമിച്ചു നോക്കുക.

ചേരുവകള്‍

കടല മാവ് -½കിലോ

പഞ്ചസാര -1/2 കിലോ

സോഡാപ്പൊടി -1/4 ടീസ്പൂണ്‍

ഗ്രാമ്പൂ -3 എണ്ണം

ഉണക്കമുന്തിരി -100 ഗ്രാം

നെയ്യ് -7-8 ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി -1 ടീസ്പൂണ്‍

എണ്ണ -വറക്കുവാനാവശ്യത്തിനു

പാചകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ കടലമാവ്, സോഡാപ്പൊടി ഒരു നുള്ള് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു അരിപ്പയില്‍ കൂടി കട്ടയില്ലാതെ അരിച്ചെടുക്കുക. ഈ കൂട്ട് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയത് ദോശ മാവിന്റെ അയവില്‍ കട്ടയില്ലാതെ നന്നായി കലക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഒരു തുളയുള്ള പരന്ന പാത്രം(അരി കോരുന്ന തവി ആയാലും മതി) എണ്ണയുടെ മുകളില്‍ പിടിച്ചു അതിലേക്ക് മാവ് പതിയെ ഒഴിക്കുക. പാത്രത്തിന്റെ തുളയിലൂടെ പതുക്കെ വീഴുന്നതിനാല്‍ ചെറിയ ബോള്‍ പരുവത്തില്‍ കിട്ടും. സ്വര്‍ണ നിറമാകുമ്പോള്‍ വറുത്തു കോരി ടിഷ്യു പേപ്പറിലേക്ക് മാറ്റുക. ഇതിനെയാണ് ബൂന്ദി എന്ന് വിളിക്കുന്നത്.

കട്ടിയുള്ള ഒരു പാനില്‍ പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ എടുത്ത് പഞ്ചസാര പാനിയാക്കുക. അതിലേക്ക് ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര നൂല്‍ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്തു ഗ്രാമ്പൂ എടുത്തു മാറ്റി ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ബൂന്ദി 15-20 മിനിറ്റ് പഞ്ചസാര സിറപ്പില്‍ ഇട്ട് വയ്ക്കുക. ബൂന്ദി പഞ്ചസാര ആഗിരണം ചെയ്തു വീര്‍ത്തു വരുന്നതിനു വേണ്ടിയാണിത് അധികമുള്ള സിറപ്പ് പിഴിഞ്ഞ് മാറ്റിയശേഷം കൈയില്‍ കുറച്ചു നെയ്യ് പുരട്ടിയ ശേഷം ബോള്‍ ആക്കി ഉണക്ക മുന്തിരി കൊണ്ട് ഗാര്‍ണിഷ് ചെയ്യുക. രുചികരമായ ബൂന്ദി ലഡൂ തയ്യാര്‍.

റോഷന്‍ ബേസില്‍

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles