ഷെഫ് ജോമോൻ കുര്യാക്കോസ്
പോർക്ക് വരട്ടി ഫ്രൈ ആക്കിയത്
ചേരുവകൾ
വേവിക്കുന്നതിന്
പോർക്ക് – 1 കിലോ
പെരുംജീരകം -1 ടീ സ്പൂൺ
ഏലക്ക 4-5 എണ്ണം
കറുവപ്പട്ട 1ഇഞ്ച്
മല്ലി 1ടേബിൾ സ്പൂൺ
കുഞ്ഞുള്ളി 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കോക്കനട് വിനെഗർ ( use any vinegar) 20 എം ൽ
ഉപ്പ് -ആവശ്യത്തിന്
ജാതിക്കാ ഉണങ്ങി പൊടിച്ചത് 2 ടീ സ്പൂൺ
മുളക് പൊടി -3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
ഗരംമസാല -4 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
വേപ്പില – 2 തണ്ട്
തക്കാളി 3 നമ്പേഴ്സ്
ഉലർത്തുന്നതിന്
വെളിച്ചെണ്ണ – 5 സ്പൂൺ
കടുക് 1ടീ സ്പൂൺ
കറിവേപ്പില 1 തണ്ടു
സവാള – 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഉരുളക്കിഴങ്ങു 2 നമ്പേഴ്സ് ( ചെറു കഷ്ണങ്ങൾ ആയി മുറിച്ചത് )
താളിക്കുന്നതിന്
വെളിച്ചെണ്ണ 1ടേബിൾ സ്പൂൺ
പേരും ജീരകം 1ടീ സ്പൂൺ
കറിവേപ്പില 2 തണ്ട്
തേങ്ങാ കൊത്ത് 1 കപ്പ്
1) പോർക്ക് നല്ലപോലെ കഴുകിയതിനു ശേഷം കുക്കറിൽ തീ മീഡിയം ആക്കി വച്ച് പെരുംജീരകം,
ഏലക്ക, കറുവപ്പട്ട, മല്ലി, കുഞ്ഞുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കോക്കനട്ട് വിനെഗർ ( use any vinegar), ഉപ്പ് -ആവശ്യത്തിന് ,ജാതിക്ക പൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല, കുരുമുളക് പൊടി,വേപ്പില. തക്കാളി, ഇട്ട് 4-5 വിസിൽ കൊടുത്ത് വേവിച്ചു എടുക്കുക.
2) പാൻ ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർക്കുക,
അതിലേക്ക് 3 അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റി, ഒരു ഉരുള കിഴങ്ങു ക്യൂബ് ആയി അരിഞ്ഞു കൂടെ വഴറ്റി ഇടിക്കുക. അതിലേക്കു 2 സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ വഴറ്റുക.
3) ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പോർക്ക് ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ ഇളക്കി 10 മിനിറ്റ് മൂടി വേവിക്കുക.
4) നല്ലപോലെ ഡ്രൈ ആയിവരുമ്പോൾ കുക്കർ ഓഫ് ആക്കി കുരുമുളക് പൊടി വിതറി മൂപ്പിച്ചു എടുക്കുക
താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ അല്പം പെരും ജീരകവും , കറിവേപ്പിലയും തേങ്ങാക്കൊത്തും
ചേർത്ത് മൂപ്പിച്ചു ചേർത്ത് സെർവ് ചെയ്യാം.
https://youtube.com/shorts/AotL-UehxV4?feature=share
Leave a Reply