ബേസിൽ ജോസഫ്

ഹണ്ടേഴ്സ് ചിക്കൻ ലാസാനിയ

ഇറ്റലിയിലെ തെക്കൻ നഗരങ്ങളിൽ ഒന്നായ നേപ്പിൾസിൽ ആണ് ലാസാനിയ എന്ന് പറയുന്ന ഡിഷ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു . ലസാനിയ പാസ്ത ഷീറ്റുകൾക്കിടയിൽ വിവിധ തരത്തിൽ ഉള്ള ഫില്ലിംഗ് കൊണ്ട് ലയർ ചെയ്താണ് ഈ ഡിഷ് ഉണ്ടാക്കുന്നത് . മിൻസ് ചെയ്തെടുത്ത മാംസമോ പച്ചക്കറികളോ ടൊമാറ്റോ പ്യൂരീയും കൂടി മിക്സ് ചെയ്ത് ആണ് ഫില്ലിങ്ങിന് ആയി ഉപയോഗിക്കുന്നത് .ഇങ്ങനെ മിക്സ് ചെയ്‌തെടുക്കുന്ന മിശ്രിതത്തെ “റാഗു” എന്നാണ് പറയുന്നത് ഇന്ന് ലോകത്തിൽ വിവിധ തരത്തിലുള്ള ലസാനിയ ഡിഷസ് പ്രചാരത്തിൽ ഉണ്ട് .ചുവടെ കൊടുത്തിരിക്കുന്നത് ഒരു ക്ലാസിക് പബ് ഡിഷ് ആണ് .കുട്ടികൾക്ക് വളരെ അധികം ഇഷ്ട്മുള്ള ഒരു ഡിഷ് ആണ് ലസാനിയ കാരണം ഇത് വളരെ സോഫ്‌റ്റും അതിലേറെ മൈൽഡ് ആയും ഉള്ള ഒരു വിഭവം ആണ്.

ചേരുവകൾ

ചിക്കൻ ബ്രസ്റ്റ് – 4 എണ്ണം

ബേക്കൺ -9 സ്ലൈസ്

ടൊമാറ്റോ പ്യൂരീ -100 എംൽ

ചീസ് -200 ഗ്രാം

ബാർബിക്യു സോസ് -50 എംൽ

കുരുമുളക് പൊടി -2 ടീസ്പൂൺ

WhatsApp Image 2024-12-09 at 10.15.48 PM

ലസാനിയ ഷീറ്റ് -9 എണ്ണം

ഉപ്പ് – ആവശ്യത്തിന്

ഒലിവ് ഓയിൽ – 25 എം ൽ

പാചകം ചെയ്യുന്ന വിധം

ഒരു സോസ് പാനിൽ വെള്ളം ചൂടാക്കി ചിക്കൻ കുക്ക് ചെയ്തെടുക്കുക . കുക്ക് ആക്കിയ ചിക്കൻ ചെറുതായി ഷ്രഡ് ചെയ്തത് എടുത്തു ഒരു മിക്സിങ് ബൗളിലേയ്ക്ക് മാറ്റി അതിലേയ്ക്ക് ടൊമാറ്റോ പ്യുരീ ,ബാർബിക്യു സോസ് , കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ബേക്കൺ ഒരു ഓവൻ ട്രേയിൽ നിരത്തി വച്ച് കുക്ക് ചെയ്‌തെടുക്കുക . ഒരു ബേക്കിങ് ട്രേ എടുത്ത് ഒലിവ് ഓയിൽ കൊണ്ട് ഡിഷ് ഗ്രീസ് ചെയ്തെടുക്കുക . ഇതിലേയ്ക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ മിക്സിന്റെ മൂന്നിൽ ഒന്ന് എടുത്ത് പരത്തി വയ്ക്കുക . ഇതിനു മുകളിലേയ്ക്ക് ഗ്രിൽ ചെയ്തു വച്ചിരിക്കുന്ന ബേക്കണിൽ 3 എണ്ണം എടുത്തു ലയർ ചെയ്യുക .അതിന് മുകളിൽ മൂന്നിൽ ഒന്നു ചീസ് വിതറുക . ചീസ് ലയറിനു മുകളിൽ ലസാനിയ ഷീറ്റ് വയ്ക്കുക (ലസാനിയ ഷീറ്റ് ചൂട് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയാണെങ്കിൽ നന്നായി സോഫ്റ്റ് ആയി വരും ) ലസാനിയ ഷീറ്റിനു മുകളിൽ വീണ്ടും ചിക്കൻ മിക്സ് പരത്തി , ബേക്കണും ചീസും ലസാനിയ ഷീറ്റും കൊണ്ട് 2 ലയർ കൂടി ചെയ്യുക. ഏറ്റവും മുകളിൽ ചീസ് വിതറി പ്രീ ഹിറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് (180 ഡിഗ്രിയിൽ ) ബേക്ക് ചെയ്തെടുക്കുക . ചെറിയ സ്ലൈസ് ആയി മുറിച്ചു ചിപ്സ് / സാലഡ് ഒപ്പം സെർവ് ചെയ്യുക.

ബേസിൽ ജോസഫ്